ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചത്; വെളിപ്പെടുത്തലുകളുമായി പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍

Malayalilife
ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചത്; വെളിപ്പെടുത്തലുകളുമായി പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍

ബോളിവുഡിലെ പലരുടെയും കഥകല്‍ കേട്ടാല്‍ അത് സിനിയെ വെല്ലുന്നതാണ് എന്നു തന്നെ പറയേണ്ടിവരും.തിരശ്ശീലയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളേക്കാള്‍ നാടകീയത നിറഞ്ഞതാണ് ബോളിവുഡിലെ പല സൂപ്പര്‍ നായകന്മാരുടെയും യഥാര്‍ഥ ജീവിതം. അത്തരത്തില്‍ ഒന്നാണ് സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ പരിവേഷം. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസും ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസുമൊക്കെ സല്‍മാനെ പലപ്പോഴായി വാര്‍ത്താ തലക്കെട്ടുകളില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അതിലും വലിയ ഒരു വെളിപ്പെടുത്തലുമായാണ് പിതാവ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.  വിദ്യാര്‍ഥിയായിരുന്ന കാലത്തെ സല്‍മാന്‍ ഖാനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍ആണ് ആ ഞെട്ടിക്കുന്ന രഹസ്യം പുറത്ത്വിട്ടത്. സല്‍മാന്‍ പരീക്ഷകള്‍ പാസ്സായിരുന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയല്ലെന്നാണ് സലിം ഖാന്റെ വെളിപ്പെടുത്തല്‍.

സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കപില്‍ ശര്‍മ്മ ഷോയിലാണ് സലിം മകന്റെ വിദ്യാര്‍ഥി കാലഘട്ടത്തെക്കുറിച്ച് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചതെന്ന് പറയുന്നു സലിം ഖാന്‍. കപില്‍ ശര്‍മ്മ ഷോയില്‍ സലിം ഖാന്‍ വെളിപ്പടുത്തി. മക്കളായ സല്‍മാന്‍ ഖാന്റെയും അര്‍ബാസ് ഖാന്റെയും സൊഹൈല്‍ ഖാന്റെയും ഒപ്പമായിരുന്നു സലിം ഖാന്‍ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയത്. അച്ഛന്റെ വെളിപ്പെടുത്തലിന് പിന്നാലെ അത് ശരിയാണെന്ന് സല്‍മാന്‍ ഖാനും പ്രതികരിച്ചു.

അതേസമയം അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന 'ഭാരത്' ആണ് സല്‍മാന്റെ അടുത്ത ചിത്രം. 'ആന്‍ ഓഡ് ടു മൈ ഫാദര്‍' എന്ന കൊറിയന്‍ സിനിമയുടെ റീമേക്കാണ് ചിത്രം. ഇന്ത്യയുടെ ചരിത്രം സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ നരേറ്റീവ് എന്നറിയുന്നു. കത്രീന കൈഫ്, ദിഷ പടാനി, തബു എന്നിവരൊക്കെ ചിത്രത്തിലുണ്ട്. ഈ വര്‍ഷം ഈദിന് തീയേറ്ററുകളിലെത്തും.



 

salman-khan-passed-his-exams-by-getting-papers-leaked-father-reveals

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES