നടന്‍ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

Malayalilife
 നടന്‍ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

 മിഴ് നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബര്‍ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കുംഎതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്.

താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമുള്ള പരിപാടിയില്‍ വിശാല്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം.

പനി ബാധിതനായതിനാല്‍ തളര്‍ച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീര്‍ത്തികരമായ രീതിയില്‍ യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് വിശാല്‍ വ്യക്തമാക്കിയിരുന്നു.

Read more topics: # വിശാല്‍
tamil actor vishal case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES