കുറച്ചു കാലമായി ആരോഗ്യ പ്രശ്നങ്ങളേറെയുണ്ട് നടന്‍ സലീം കുമാറിന്. ലിവര്‍ സിറോസിസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും പൊതുവേദികളില്‍ മാത്രമാണ് ഇപ്പോള്‍ വല്ലപ്പോഴും എത്താറുള്ളത്. അങ്ങനെ എത്തുമ്പോള്‍ ശ്വാസം വിടാന്‍ പോലും ബുദ്ധിമുട്ടുന്ന തരത്തിലുള്ള നടന്റെ ദൃശ്യങ്ങള്‍ കാണുന്നവര്‍ക്കും സങ്കടക്കാഴ്ചയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയില്‍ ഒന്നും അഭിനയിക്കാത്ത നടന്‍ ഇപ്പോഴിതാ, ഒരു വേദിയില്‍ എത്തിയപ്പോള്‍ പൊടുന്നനെ നിലത്തേക്ക് വീണ വീഡിയോയാണ് വൈറലാകുന്നത്.
ഒരു സ്‌കൂളിലെ പരിപാടിയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചു പോകാന്‍ വരികയായിരുന്നു നടന്‍. ഒരാളുടെ കയ്യില്‍ ഇടംകൈ കൊണ്ട് സലീം കുമാര്‍ പിടിച്ചിട്ടുണ്ട്. അയാളും സലീം കുമാറിന്റെ കയ്യില്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ നടന്നു കയറിവരവേ കാല്‍ തട്ടി മുട്ടുകുത്തി വീഴുകയായിരുന്നു.
പിന്നാലെ പിറകിലുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് ഓടിവന്ന് അദ്ദേഹത്തെ എണീപ്പിക്കുകയും അവരോട് സ്റ്റെപ്പ് കണ്ടില്ലെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് വലതുകയ്യില്‍ ഒരാള്‍ കൂടി പിടിച്ച് മുന്നോട്ടു കൊണ്ടുവരികയും ചെയ്യുന്നുണ്ട്. രണ്ടുമൂന്ന് സ്റ്റെപ്പ് മുന്നോട്ട് നടന്നപ്പോഴേക്കും വലതുകയ്യില്‍ പിടിച്ചയാളുടെ കയ്യില്‍ നിന്നും തന്റെ കൈ അനിഷ്ടത്തോടെ വലിച്ചെടുക്കുന്നതും കാണാം.
അതേസമയം, സലീം കുമാറിന്റെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയതു പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളും ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്നവയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ ചിത്രങ്ങളിലൂടെ സലിംകുമാറിന്റെ അഭിനയശേഷി എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്നതുമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. മാസങ്ങള്‍ക്കു മുമ്പ് തന്റെ 55 വയസിലേക്ക് അദ്ദേഹം കടക്കുമ്പോള്‍ ഒരു ഞെട്ടിക്കുന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരുന്നു.
ദ്വാരങ്ങള്‍ വീണു തുടങ്ങിയ എന്റെ വഞ്ചിയില്‍ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. ഇനിയും എത്രകാലം ഇങ്ങനെ തുഴയാന്‍ പറ്റുമെന്ന് അറിയില്ല. എങ്കിലും ഞാന്‍ യാത്ര തുടരുകയാണ് എന്നായിരുന്നു നടന്റെ കുറിപ്പ്. ലിവര്‍ സിറോസിസ് എന്ന രോഗവും ഇടക്ക് കാറല്ല രോഗവും സലീംകുമാറിനെ തളര്‍ത്തിയിരുന്നു. പാരമ്പര്യമായി കിട്ടിയ അസുഖമാണ് ലിവര്‍ സിറോസിസ് എന്ന് സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്. ഒരു ചായ പോലും കുടിക്കാത്ത അദ്ദേഹത്തിന്റെ സഹോദരനും ഇതേ അസുഖമാണ്.