മിനിസ്ക്രീന് പ്രേക്ഷകര്ക്ക് ഏറെ പരിചിത മുഖമാണ് സജിതാ ബേട്ടിയുടെത്. മിസ്റ്റര് ആന്ഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയില് ബാലതാരമായിട്ടാണ് സജിതാ ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 40ല് അധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു.വിവാഹ ശേഷവും അഭിനയത്തില് സജീവമായിരുന്ന താരം പിന്നീട് ഒരിടവേള എടുക്കുകയായിരുന്നു. അഭിനയത്തിലേക്കുളള തന്റെ മടങ്ങി വരവിനെക്കുറിച്ച് സജിത തുറന്നു പറഞ്ഞിരിക്കയാണ്.
ബാലതാരമായി ബിഗ് സ്കീനിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സജിതാ ബേട്ടി പിന്നീട് സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായിരുന്നു. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെ കൂടുതല് ശ്രദ്ധേയമായ വേഷങ്ങള് ചെയ്ത താരം ടു കണ്ട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയില്, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. അഞ്ചുമാസം ഗര്ഭിണിയായിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്ന സജിത രണ്ടു വര്ഷമായി അഭിനയ മേഖലയോട് അകന്ന് നില്ക്കുകയാണ്. എന്നാല് അഭിനയത്തിലേക്കുളള തന്റെ മടങ്ങി വരവിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
താന് പൂര്ണമായും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നും നല്ല കഥാപാത്രങ്ങള് വന്നാല് വീണ്ടും എത്തുമെന്നും സജിതാ ബേട്ടി പറയുന്നു. ഇടവേള എടുത്തു എന്നൊന്നും പറയാന് പറ്റില്ല എന്ന് താരം പറയുന്നു. ഇപ്പോള് മകള്ക്ക് ഒന്നര വയസ്സായി. അവളെ ഗര്ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോള് അവളുടെ പിറകെയുള്ള ഓട്ടത്തിലാണെന്നും സമയം തികയുന്നില്ലെന്നും താരം പറയുന്നു. ഭര്ത്താവ് ഷമാസ് ബിസിനസുകാരനാണ്. അപ്പോള് അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം മകള് ഒറ്റയ്ക്കാകില്ലേ. അവള് തനിച്ചാകുന്നത് തനിക്ക് സഹിക്കാന് കഴിയില്ലെന്നും അപ്പോള് അവള്ക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത് എന്നും സജിത പറയുന്നു.
നേരത്തെ പര്ദ്ദ ധരിച്ചുള്ള സജിതയുടെ ചിത്രങ്ങള് ഏറെ വൈറലായിരുന്നു. ഗ്ലാമര് വേഷങ്ങളില് തിളങ്ങിയ സജിതയുടെ രൂപമാറ്റം ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല് പണ്ട് മുതല്ക്കു തന്നെ പര്ദ്ദ ധരിക്കുന്ന ആളാണ് എന്നും ഇപ്പോഴും അതങ്ങനെ തുടര്ന്ന് കൊണ്ട് പോകുന്നു എന്നുമാണ് താരം പറയുന്നത്. ഉറുദു മുസ്ലിം സമുദായക്കാരാണ് ഞങ്ങള്.അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളില് വിശ്വസിച്ചു പോരുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങള് മാത്രമേ ധരിക്കൂ എന്നൊന്നും നിര്ബന്ധമില്ലെന്നും താരം പറയുന്നു. ഗ്ളാമര് വേഷങ്ങള് ഒഴികെയുള്ള വേഷങ്ങള് എന്തും താന് കഥാപത്രത്തിന് അനുസരിച്ചു ചെയ്യുമെന്നും സജിത പറയുന്നു. ഒപ്പം ദിലീപിന്റെ ലക്കി ആര്ട്ടിസ്റ്റാണ് താന് എന്നാണ് നടന് പറയുന്നതെന്നും സജിത വെളിപ്പെടുത്തുന്നു. ചെറിയ വേഷങ്ങളില് താന് ദിലീപേട്ടനൊടൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തെങ്കാശിപ്പട്ടണം, ടു കണ്ട്രീസ്, മിസ്റ്റര് മരുമകന് തുടങ്ങിയ ചിത്രങ്ങള് അതിന് തെളിവാണെന്നും താരം കൂട്ടിച്ചേര്ക്കുന്നു.