Latest News

കല്യാണിന്റെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി തെന്നിന്ത്യന്‍ താരങ്ങള്‍; വിജയും നാഗാര്‍ജ്ജുനയും പ്രഭുവും അടക്കം താരങ്ങള്‍ തൃശൂരില്‍; ജയറാമും പാര്‍വ്വതിയും ദിലീപും കാവ്യയും അടക്കം മലയാളി താരങ്ങള്‍ എത്തിയത് സകുടുബം; കല്യാണ്‍ നവരാത്രിയില്‍ തിളങ്ങി താരങ്ങള്‍

Malayalilife

കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷ വേദിയില്‍ തിളങ്ങി താരങ്ങള്‍. തൃശ്ശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ ആയിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ക്കൊപ്പം ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളുമെല്ലാം നവരാത്രി ആഘോഷത്തിനായി എത്തിയിരുന്നു.

തെന്നിന്ത്യന്‍ താരങ്ങളായ നാഗാര്‍ജുന, ശ്രീലീല, മാളവിക മോഹനന്‍, പ്രീതി മുകുന്ദന്‍, ശിവ കാര്‍ത്തികേയന്‍, പ്രഭു, രേവതി, എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. 

ലിസ്സി, പ്രിയദര്‍ശന്‍, ഗായിക സുജാത മോഹന്‍, ശ്വേത മോഹന്‍, ജയറാം, പാര്‍വതി, കാളിദാസ്, രജിഷ വിജയന്‍, റഹ്മാന്‍, പേളി മാണി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങിനെത്തി.മകള്‍ മഹാലക്ഷ്മിയ്ക്ക് ഒപ്പമാണ്  ദിലീപും കാവ്യ മാധവനും എത്തിയത്. റഹ്മാനും ജയറാമും ശിവകാര്‍ത്തികേയനും കുടുംബസമേതമാണ് എത്തിയത്. 

മിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്നു തൃശൂരിെ ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണ് സൂചന.വ്യോമമാര്‍ഗം ഉച്ചയോടെ പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ എത്തുമെന്നാണു വിവരമെങ്കിലും സമയം കൃത്യമായി അറിയിച്ചിട്ടില്ല.

kalyan navratri celebrations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES