താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുന്നു; ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നത്; താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ടും

Malayalilife
 താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുന്നു; ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നത്; താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ടും

മലയാള സിനിമ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍  സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദേശവുമായി  കേരള ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാതാരങ്ങള്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ടും പറയുന്നു. അവര്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷന്‍ തിയേറ്ററില്‍ വന്നാലേ മുതലാകുകയുള്ളൂ. മലയാള സിനിമയ്ക്ക് ഗുണകരമാകുമെന്ന് കരുതിയ ഒടിടിയില്‍ ആകെ പോകുന്നത് ബിഗ് ബജറ്റ് സിനിമകള്‍ മാത്രമാണ്. ഒടിടി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ശാപമായിത്തീര്‍ന്നെന്ന് പറയേണ്ടി വരുമെന്ന് സജി പറഞ്ഞു.
 
താരങ്ങള്‍ കോടാനുകോടി രൂപ സമ്പാദിക്കുന്നു്. മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങള്‍ വാങ്ങി വീട്ടിലിടുകയാണ്. നടന്നുവന്ന താരം ബെന്‍സില്‍ സഞ്ചരിക്കുന്നു. വിജയിക്കുന്നതനുസരിച്ച് നടന്മാര്‍ പണം വാങ്ങുന്ന രീതി മലയാള സിനിമയില്‍ പണ്ടേയില്ല. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 76 സിനിമകളാണ് റിലീസ് ചെയ്തത്. അതില്‍ വെറും ആറ് സിനിമയാണ് മുതല്‍മുടക്ക് തിരികെ പിടിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങള്‍ പോലും 75 ലക്ഷം മുതല്‍ 2 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. പ്രധാന സഹതാരങ്ങളുടെ പ്രതിഫലം 15 മുതല്‍ 35 ലക്ഷം രൂപ വരെയാണ്. മുന്‍നിര നായികമാര്‍ 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാങ്ങുന്നുണ്ട്. യുവനായികമാരാണെങ്കില്‍ 15 മുതല്‍ 30 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നു. ഇത്തരത്തില്‍ മലയാള സിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ്  ഫിലിം ചേംബര്‍ പറയുന്നത്. 

saji nanthiyattu about actors remunaration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES