Latest News

അമേയയെ നെഞ്ചോടടക്കി ജിഷിന്‍; കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത പുറത്ത്; നടൻ ജിഷിന്റെ വീഡിയോ വൈറൽ

Malayalilife
അമേയയെ നെഞ്ചോടടക്കി ജിഷിന്‍; കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത പുറത്ത്; നടൻ ജിഷിന്റെ വീഡിയോ വൈറൽ

ദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതിനു ശേഷം മറ്റൊരു വിവാഹത്തിലേക്കോ പ്രണയത്തിലേക്കോ ഒരാള്‍ ചെല്ലുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും ആയിരിക്കും. പ്രത്യേകിച്ചും സിനിമാ-സീരിയല്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയ താരങ്ങളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനാല്‍ തന്നെ അത്രയും പ്രധാന്യത്തോടെ ആയിരിക്കും താരങ്ങള്‍ ജീവിത വിശേഷങ്ങള്‍ പങ്കുവെക്കുന്നതും. ഇപ്പോഴിതാ, സീരിയല്‍ നടന്‍ ജിഷിനും അത്തരമൊരു വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. നേരത്തെയം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും എവിടെയും തങ്ങളുടെ പ്രണയം സ്ഥിരീകരിക്കുവാന്‍ നടന്‍ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍, തങ്ങളുടെ ഒരു വര്‍ഷത്തെ അടുപ്പം ഏറെ ഇഷ്ടത്തോടെയും പ്രണയത്തോടെയും ഒരു വീഡിയോയാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്.

ഐ ലവ് ദ ഡേ ഐ മെറ്റ് യു എന്ന ചെറിയ വാക്യത്തില്‍ അമേയയെ കണ്ടുമുട്ടിയിട്ട് 365 ദിവസമായി എന്ന വിശേഷമാണ് സന്തോഷത്തിന്റെയും ഒന്നിച്ചുചേരലിന്റെയും കപ്പിള്‍സിന്റെയും ഹാഷ്ടാഗോടു കൂടി അമേയയെ ടാഗ് ചെയ്തുകൊണ്ട് നടന്‍ പങ്കുവച്ചിരിക്കുന്നത്. അമേയയെ നെഞ്ചോടു ചേര്‍ത്തുള്ള പ്രണയാര്‍ദ്രമായ വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞു. ജിഷിന്‍ ഓരോ തവണ ചേര്‍ത്തുപിടിക്കുമ്പോഴും നാണത്തോടെയുള്ള അമേയയുടെ മുഖം താഴ്ത്തലാണ് വീഡിയോ ഗംഭീരമാക്കുന്നത്. ഇതാദ്യമായല്ല, ഇരുവരും ഒന്നിച്ചുള്ള വീഡിയോ പുറത്തു വിടുന്നത്. നേരത്തെ ഇരുവരും മണ്‍റോ തുരുത്തില്‍ പോയപ്പോള്‍ ചെയ്ത പ്രണയാര്‍ദ്രമായ ദൃശ്യങ്ങളേക്കാള്‍ കൂടുതല്‍ വൈറലാകുകയാണ് ഇപ്പോഴത്തെ വീഡിയോ.

മാസങ്ങള്‍ക്കു മുമ്പാണ് ജിഷിന്‍ സീരിയല്‍ നടി വരദയുമായുള്ള ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്. നിയമ നടപടികള്‍ അവസാനിച്ചതിനു പിന്നാലെയാണ് ആദ്യമായി അമേയയ്ക്കൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവച്ചത്. അമേയയുടെ പിറന്നാള്‍ ആഘോഷ വീഡിയോ ആയിരുന്നു അത്. ജന്മദിനാശംസകള്‍ തോഴീ എന്നു കുറിച്ച് ലവ് യൂ ആമീ എന്നെഴുതിയ കേക്ക് സമ്മാനിച്ചാണ് അമേയാ നായരെ ചേര്‍ത്തുപിടിച്ചുള്ള സന്തോഷ ചിത്രങ്ങള്‍ ജിഷിന്‍ പങ്കുവച്ചത്. താങ്ക്‌സ് മൈ ഡിയര്‍ തോഴാ ഫോര്‍ യുവര്‍ ലൗ ആന്റ് കെയര്‍ എന്ന് അമേയ കമന്റ് ബോക്സില്‍ മറുപടിയായും കുറിച്ചതോടെ ഇരുവരുടേയും പ്രണയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരക്കുകയും ചെയ്തത്. പിന്നാലെ ലക്ഷങ്ങള്‍ വില വരുന്ന മഹീന്ദ്ര താര്‍ വാഹനം ജിഷിന്‍ വാങ്ങിയപ്പോഴും ഒപ്പം അമേയ എത്തിയിരുന്നു.

ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രിയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും ഭാര്യ വരദയും. പ്രണയം സീരിയലിലൂടെ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് കുറച്ച് നാള്‍ മുമ്പാണ് ഇരുവരും ദാമ്പത്യജീവിതം അവസാനിപ്പിച്ചതും പിന്നാലെ വിവാഹമോചനം നേടിയതും. തുടര്‍ന്നാണ് ഒരു പരമ്പരയില്‍ വച്ച് അമേയയെ ജിഷിന്‍ കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. ആ സുഹൃത്ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

Read more topics: # ജിഷിൻ
Jishin new video went viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES