കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണ് എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനു തന്റെ അഭിഭാഷക മുഖാന്തരം എ ആര്‍ റഹ്‌മാനുമായി വേര്‍പിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഹൃദയഭേദകമായ ആ വാര്‍ത്ത എ ആര്‍ റഹ്‌മാനും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 29 വര്‍ഷത്തെ എആര്‍ റഹ്‌മാന്റെ ദാമ്പത്യ ജീവിതം അവസാനിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കും ഷോക്കിങ് ആയിരുന്നു. എന്നാല്‍ എ ആര്‍ റഹ്‌മാന്‍ വിവാഹ മോചനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റും വിവാഹ മോചനം പ്രഖ്യാപിച്ചതാണ് ആളുകള്‍ക്ക് കൗതുകം ഉണ്ടാക്കുന്നത്. റഹ്‌മാന്റെ ട്രൂപ്പിലെ, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഗിറ്റാറിസ്റ്റ് ആയ മോഹിനി ഡേ ആണ് താന്‍ വിവാഹ മോചിതയാകുന്നു എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.
മോഹിനിയും ഭര്‍ത്താവും സംഗീത സംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങള്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതെന്ന് മാര്‍ക്ക് ഹാര്‍സച്ചും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജീവിതത്തില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വേണ്ട് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു, അതിന് വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്. പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനം എടുത്തത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ തുടരും എന്നും മോഹിനിയും ഹാര്‍ച്ചസും പറയുന്നു.
ഞങ്ങളൊന്നിച്ചുള്ള പ്രൊജക്ടുകള്‍ ഇതുപോലെ തന്നെ തുടരുമെന്നും മോഹിനി വ്യക്തമാക്കുന്നുണ്ട്. ഒരുമിച്ച് എപ്പോഴും നന്നായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ആ ഒരു ബന്ധം ഉടനെയൊന്നും അവസാനിക്കുകയില്ല. ഞങ്ങളുടെ രണ്ടു പേരുടെയും നല്ല ജീവിതത്തിന് വേണ്ടിയാണ് ഈ തീരുമാനം. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാമ് മോനിഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
വൈകാരികമായ സംഘര്‍ഷങ്ങളില്‍ ഒത്തു പോകാന്‍ സാധിക്കാത്തതിനാല്‍ വേര്‍പിരിയുന്നു എന്നാണ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എ ആര്‍ റഹ്‌മാന്റെ ഭാര്യ വ്യക്തമാക്കിയത്. മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ ഇങ്ങനെ ഒരു തീരുമാനം തീര്‍ത്തും വേദന നിറഞ്ഞതാണെന്ന് എ ആര്‍ റഹ്‌മാനും പറഞ്ഞിരുന്നു. അതേസമയം, റഹ്‌മാന്റെയും മോഹിനിയുടേയും വിവാഹമോചനത്തില്‍ പിന്നില്‍ എന്തെങ്കിലും കണക്ഷനുണ്ടോയെന്ന് ചികയുകയാണ് ഒരു വിഭാഗം ആളുകള്‍. റഹ്‌മാന്റെ കുടുംബത്തില്‍ വന്‍ കോളിളക്കമാണ് ഈ വിവാഹമോചന വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.