Latest News

സിനിമയിലും ജീവിതത്തിലും മേക്കപ്പ് ചെയ്യാറില്ല; ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഫുട്‌ബോളറായിരുന്നു അപ്പ; കാലിന് പരുക്കേറ്റിട്ടും റിക്കവര്‍ ചെയ്ത് ജോലിയ്ക്ക് കയറി; ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠയും സഭാ കമ്പവുമുളള പെണ്‍കുട്ടി;  സായ് പല്ലവി പേളി മാണിയുമായി വിശേഷങ്ങള്‍ പങ്ക്  വക്കുമ്പോള്‍

Malayalilife
സിനിമയിലും ജീവിതത്തിലും മേക്കപ്പ് ചെയ്യാറില്ല; ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഫുട്‌ബോളറായിരുന്നു അപ്പ; കാലിന് പരുക്കേറ്റിട്ടും റിക്കവര്‍ ചെയ്ത് ജോലിയ്ക്ക് കയറി; ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠയും സഭാ കമ്പവുമുളള പെണ്‍കുട്ടി;  സായ് പല്ലവി പേളി മാണിയുമായി വിശേഷങ്ങള്‍ പങ്ക്  വക്കുമ്പോള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സായ് പല്ലവി. 
ശിവകാര്‍ത്തികേയന്‍ നായകനായ അമരനാണ് നടിയുടെതാണ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി പേളി മാണിയുമായി നടത്തിയ അഭിമുഖത്തില്‍ നടി പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തന്റെ അച്ഛന്റെ ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ചും അതിനെ അദ്ദേഹം എങ്ങനെ തരണം ചെയ്തുവെന്നും സായ് പല്ലവി പങ്ക് വ്ച്ചു.

എന്റെ ഡാഡി വലിയൊരു ഫുട്‌ബോള്‍ പ്ലെയറായിരുന്നു. ഇന്ത്യക്കു വേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്നു. പിന്നീട് കാലു പോയി. രണ്ടുകാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു. അതിനു ശേഷമാണ് സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് അദ്ദേഹം റിട്ടയറായത്,' സായ് പല്ലവി പറഞ്ഞു.

'ഒരു ഡാന്‍സര്‍ എന്ന രീതിയില്‍ എന്റെ കാലൊടിഞ്ഞുപോയാല്‍ തിരിച്ചുവന്ന് ഞാന്‍ ഡാന്‍സ് ചെയ്യുമോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കത്ര വില്‍ പവര്‍ ഇല്ല. ഞാന്‍ പക്ഷേ അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിനു ശേഷം എങ്ങനെയാണ് വീണ്ടും ഫുട്‌ബോളിനെ സ്‌നേഹിക്കാനും അതിനെയെല്ലാം റിക്കവര്‍ ചെയ്ത് 9-5 ജോലിയ്ക്ക് കയറാനും കഴിഞ്ഞത്? അപ്പ ഹാപ്പിയാണോ എന്ന്? ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കില്‍ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് എന്തു നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. 

അദ്ദേഹത്തിനു അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു.  വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയില്‍ അദ്ദേഹം ജീവിച്ചു,' സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.


മേക്കപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇപ്പോഴും മേക്കപ്പ് ചെയ്യാറില്ലെന്നാണ് സായ് പല്ലവി പറഞ്ഞത്. ക്യാരക്ടറിന് വേണ്ടി മാത്രം മിനിമല്‍ മേക്കപ്പിട്ടിരുന്നു.ഈ അഭിമുഖത്തിന് വേണ്ടിയും ഐലൈനര്‍ മാത്രമാണ് ഇട്ടിരിക്കുന്നത്- സായ് പല്ലവി പറഞ്ഞു.


പേടിയുള്ള ആളാണ് താന്‍. മുന്നില്‍ കുറേ ആളുകളെ കാണുമ്പോള്‍ ടെന്‍ഷന്‍ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. അതിപ്പോള്‍ ആളുകള്‍ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവര്‍ എന്നെ പ്രശംസിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ വണ്‍, ടൂ, ത്രീ എന്നിങ്ങനെ എണ്ണി
ക്കൊണ്ടിരിക്കുകയായിരിക്കും.- സായ് പല്ലവി പറഞ്ഞു.


പ്രേമം പുറത്തിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകര്‍ തന്നെ ഇപ്പോഴും മലര്‍ എന്നാണ് വിളിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. 'ഇപ്പോഴും കേരളത്തില്‍ വരുമ്പോള്‍ ആളുകള്‍ എന്നെ മലര്‍ എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. ചെയ്ത സിനിമകളിലെ ഏറ്റവും ഇഷ്ടമുള്ളത് മലരേ എന്ന പാട്ടാണ്. കാറില്‍ പോകുമ്പോഴാണ് ആദ്യമായി ആ പാട്ട് കേള്‍ക്കുന്നത്. ആദ്യത്തെ രണ്ട് ലൈന്‍ കേട്ടപ്പോള്‍ അത് ആ ക്യാരക്ടറിനുള്ള പാട്ടായിരിക്കണേ എന്ന് ആ
ഗ്രഹിച്ചിരുന്നു. പിന്നീടാണ് മലരേ.. എന്ന ലൈന്‍ തുടങ്ങുന്നത്. അത് കേട്ടപ്പോള്‍ ആകെ സര്‍പ്രൈസ് ആയി. അത് മലരിനെ കുറിച്ചുള്ള പാട്ടായത് കൊണ്ടല്ല, എന്റെ ക്യാരക്ടറിനുള്ള പാട്ടിയിരുന്നില്ലെങ്കിലും അതിനോട് എനിക്ക് അത്രയും ഇഷ്ടമുണ്ട്. പ്രേമം സിനിമ എനിക്ക് പുതിയ യാത്രയുടെ തുടക്കമാണ്െന്നും നടി പറയുന്നു.

ഒരു അഭിനേതാവെന്ന നിലയ്ക്ക് താന്‍ സ്വയം വിലയിരുത്തുന്ന ഗുണങ്ങള്‍, നല്ല അച്ചടക്കവും ആത്മാര്‍ഥതയും പാഷനോടു കൂടി ജോലി ചെയ്യാനുള്ള മനസ്സുമുണ്ടെന്നതാണ്. ചുറ്റുള്ളതൊന്നും ഇപ്പോള്‍ അനുഭവിക്കുന്നതൊന്നും സ്ഥിരമായിട്ടുള്ളതല്ല എന്ന് എനിക്കറിയാം. എല്ലാവര്‍ക്കും അത്തരമൊരു ഘട്ടവും സമയവും ജീവിതത്തിലുണ്ടാവുംനല്ല സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ കഴിവുള്ളയാള്‍ മുന്നോട്ടുവരുമ്പോള്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാം. 
അതുമനസ്സിലുള്ളത് കൊണ്ട് കിട്ടുന്ന അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ച് മുന്നോട്ടുപോവുകയാണെന്നും നടി പറയുന്നു.


 

sai pallavi talks with peraly many

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES