തമിഴ്, മലായളം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ നടിയാണ് സദ. ചിയാന്‍ വിക്രമിന്റെ അന്യന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെ സദയുടെ കരിയറിലെ ടോപ് ഹിറ്റ് ചിത്രമായി പിന്നീട് മാറുകയും ചെയ്തു. ജയം രവി ആദ്യമായി അഭിനയിച്ച ജയത്തില്‍ സദയുടെ അഭിനയവും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ്. 2005 കാലഘട്ടം മുതല്‍ തമിഴ് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന സദ പിന്നീട് സിനിമകളൊന്നും ഇല്ലാതെ മാറി നല്‍ക്കുകയായിരുന്നു. സദ നായികയായി എത്തിയ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ഈസ്റ്റ് കോസ്റ്റിന്റെ നിര്‍മാണത്തില്‍ ജയറാം നായകനായ നോവല്‍ എന്ന ചിത്രം. നോവല്‍ മലയാളത്തിലെ മികച്ച കുടുംബചിത്രങ്ങളിലൊന്നായി പിന്നീട് മാറുകയും ചെയ്തു.
ഇടവേളകള്‍ക്ക് ശേഷമാണ് തമിഴില്‍ നിന്ന് അപ്രതീക്ഷിതമായ സദ വീണ്ടും തമിഴ് സിനിമയിലേക്ക് നായികയായി എത്തിയത്. എന്നാല്‍ സദയുടെ തിരിച്ചുവരവ് താളം തെറ്റിയ നിലയിലാണ് ഇപ്പോള്‍. സദയെ കതേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയാണ് ടോര്‍ച്ച്. ചിത്രത്തില്‍ ലൈംഗീക തൊഴിലാളിയുടെ വേഷത്തിലാണ് സദയെത്തുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് എ സര്‍ട്ടിഫിക്കറ്റാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോധവല്‍ക്കരണ ചിത്രമെന്ന രീതിയിലാണ് ടോര്‍ച്ച് തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും 87 രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയത്.
ഡയലോഗുകള്‍ പരിഗണിച്ചാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ തന്നെ സെന്‍സര്‍ബോര്‍ഡായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സദ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയധികം ജാഗ്രതയോടെ ഷൂട്ടിങ് രംഗങ്ങളില്‍ അഭിനയിച്ചിട്ടും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിക്കറ്റ് നല്‍കിയതാണ് ഇപ്പഓള്‍ ചര്‍ച്ച. തമിഴ് മലായളം ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം തകര്‍ത്തഭിനയിച്ച നായികയുടെ പതനമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തല്‍ വരുന്നത്.എന്നാല്‍ തെലുങ്ക് ഹിന്ദി ചിത്രങ്ങളിലൂടെ സമീപകാലത്ത് സദ ശ്രദ്ദേയമാകുന്നുണ്ടായിരുന്നെങ്കിലും ഈ സിനിമകള്‍ക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. തിരുപ്പതി, അന്യന്‍, പ്രിയശക്തി, തെലുങ്കിലെ പ്രാണം, നാഗ എന്നിവയാണ് സദയുടെ ശ്രദ്ദേയമായ സിനിമകള്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നായിക എ സര്‍ട്ടിഫിക്കറ്റ് സിനിമയിലേക്ക് അധപതിച്ചെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.ചിത്രത്തില്‍ മോശം രംഗങ്ങള്‍ കടന്നു കൂടാതിരിക്കാനാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും താരം പറഞ്ഞു. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സദ ചിത്രത്തിലെത്തുന്നത്.