ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കണ്ണീരോടെ പ്രതികരിച്ച് നടിയും വന്യജീവി ഫോട്ടോഗ്രാഫറുമായ സദ . ലക്ഷക്കണക്കിന് നായ്ക്കളെ ഇത്തരത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിപ്പാര്‍പ്പിക്കല്‍ പ്രായോഗികമല്ലെന്നും, ഇതിന് പിന്നില്‍ കൂട്ടക്കൊലയുടെ നീക്കമാണെന്നും അവര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സദയുടെ പ്രതികരണം. 'മൃഗങ്ങളുടെ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. ഇത് സഹാനുഭൂതിയുടെ മരണമാണ്,' സദ പറഞ്ഞു.
പേവിഷബാധ മൂലം ഒരു പെണ്‍കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഏകദേശം മൂന്ന് ലക്ഷം തെരുവുനായ്ക്കളെ മാറ്റാനോ കൊല്ലാനോ തീരുമാനമായത്. എന്നാല്‍ ഇത്രയും നായ്ക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷെല്‍ട്ടറുകള്‍ നിലവില്‍ ഇല്ലെന്ന് സദ ചൂണ്ടിക്കാട്ടി. എബിസി (അിശാമഹ ആശൃവേ ഇീിൃേീഹ) പദ്ധതി വര്‍ഷങ്ങളായി നിലവിലുണ്ടായിട്ടും, സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് അവര്‍ വിമര്‍ശിച്ചു. 'വര്‍ഷങ്ങളായി പ്രാദേശിക എന്‍ജിഒകളും മൃഗസ്നേഹികളും സ്വന്തം ചെലവില്‍ തെരുവുനായ്ക്കളെയും പൂച്ചകളെയും വന്ധ്യംകരിക്കുകയും ഭക്ഷണം, ചികിത്സ എന്നിവ നല്‍കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സഹായം ഒന്നുമില്ല,' സദ കുറ്റപ്പെടുത്തി.
കൂടാതെ, ബ്രീഡ് നായ്ക്കളെയും പൂച്ചകളെയും വാങ്ങുന്നവര്‍ തെരുവുമൃഗങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുത്തുകയാണെന്നും, ഇതിന് അവര്‍ ഉത്തരവാദികളാണെന്നും സദ ആരോപിച്ചു. 'ഇത് ശരിയല്ല. നമ്മളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ദയവായി ഈ തീരുമാനം പിന്‍വലിക്കണം,' എന്നായിരുന്നു സദയുടെ അപേക്ഷ. ഈ വിധി നടപ്പാക്കുന്നതില്‍ നിരവധി പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന നിലപാട് വിവിധ മൃഗസംരക്ഷണ സംഘടനകളും പ്രകടിപ്പിച്ചിരിക്കുകയാണ്.