അങ്കമാലി ഡയറീസിലെ പോത്ത് വര്‍ക്കിയായി തിളങ്ങിയ നടന്‍ കിച്ചു ടെല്ലസും അടാര്‍ ലൗ അടക്കമുള്ള ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി റോഷ്നയും അഞ്ചു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇപ്പോഴിതാ, ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ്. ഹൃദയം നീറുന്ന വാക്കുകളിലൂടെ റോഷ്ന തന്നെയാണ് ഈ വിവരം തന്റെ സാമൂഹ്യ മാധ്യമ പേജില്‍ പങ്കുവച്ചത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് വരെയും സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷമുണ്ടായ ചില സംഭവങ്ങളാണ് ഇവരുടെ ദാമ്പത്യത്തില്‍ കല്ലുകടിയായത്. തുടര്‍ന്ന് അത്യധിതം വേദനയോടെ റോഷ്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്:
സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താന്‍ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങള്‍ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങള്‍ക്ക് ജീവിതം തുടരേണ്ടതുണ്ട്. ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാന്‍ വഴി മാറിയത്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഇടം നല്‍കുകയും ചെയ്തു. ഞാന്‍ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവര്‍ക്കും ഞാന്‍ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലര്‍ക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.
പല കാര്യങ്ങള്‍ കൊണ്ടും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോള്‍ വഴിപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി. ഇക്കാര്യം മറച്ചു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരോടും ഒരു അപക്ഷയുണ്ട്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേര്‍പിരിഞ്ഞ് സമാധാനമായി ജീവിക്കാനും അനുവദിക്കണം.
ഒരു ആമുഖ കുറിപ്പിനൊപ്പമായിരുന്നു റോഷ്ന ഔദ്യോഗികമായി വേര്‍പിരിയുന്ന വിവരം പങ്കുവച്ചത്. കുറിപ്പിലെ വരികള്‍ ഇങ്ങനെ:
ഇത് ഔദ്യോഗികമായിരിക്കുന്നു
ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വര്‍ഷങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചു. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ ആരംഭിക്കുമ്പോള്‍, നിങ്ങളുടെ പ്രാര്‍ഥനകളും സ്വകാര്യതയും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
അതെ, രക്തബന്ധമാണ് എല്ലാത്തിനെക്കാള്‍ വലുത്. അതുകൊണ്ടാണ് ഞാന്‍ മാറിനിന്ന്, നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ ഇടവും നല്‍കിയത്. ഞാന്‍ സ്വതന്ത്രയാണ്, അവനും സ്വതന്ത്രനാണ്, എല്ലാവര്‍ക്കും സമാധാനം നേരുന്നു.
ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, പല രീതികളിലും ഞങ്ങള്‍ ഇപ്പോഴും അങ്ങനെയാണ്. സെപ്റ്റംബര്‍ 30 എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന്, ഞാന്‍ മറ്റൊരു അവസാനത്തിന് സാക്ഷ്യം വഹിക്കുന്നു, മുന്നോട്ട് പോകുന്നു...നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക്, ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തിരഞ്ഞെടുക്കുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ', 'സുല്‍', 'ധമാക്ക' എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍.
'അങ്കമാലി ഡയറീസ്', 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. 'പോത്ത് വര്‍ക്കി' എന്ന കഥാപാത്രമായാണ് താരം 'അങ്കമാലി ഡയറീസി'ല്‍ എത്തിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.