Latest News

യദു ഒക്കെ എത്ര ഭേദം; അത്ര  അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും?മന:സമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണം; അസഭ്യവര്‍ഷവും വധഭീഷണിയും നേരിടുന്നുവെന്ന് നടി റോഷ്‌നയുടെ കുറിപ്പ്             

Malayalilife
യദു ഒക്കെ എത്ര ഭേദം; അത്ര  അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും?മന:സമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണം; അസഭ്യവര്‍ഷവും വധഭീഷണിയും നേരിടുന്നുവെന്ന് നടി റോഷ്‌നയുടെ കുറിപ്പ്              

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് താന്‍ ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതായി നടി റോഷ്ന റോയ്. തന്റെ ആരും അല്ലാത്ത ആളുകള്‍ക്ക് അധിക്ഷേപിക്കാന്‍ അവകാശമില്ലെന്നും ഇനിയും തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും റോഷ്ന റോയ്. 

ഫെയ്സ്ബുക്കിലാണ് നടിയുടെ കുറിപ്പ്.
എന്റെ പ്രിയപ്പെട്ടവരോട് ... മുഴുവനായി വായിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു ,ഞാന്‍ കുറച്ച് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു ... ഇത് എന്റെ personal profile ആണ് ..  public plat formil വന്നു സംസാരിക്കുമ്പോള്‍ എങ്ങനെ, എന്ത് ..ഏതു രീതിയില്‍ സംസാരിക്കണം എന്നുള്ളത് വ്യക്തമായ ബോധം എനിക്കുണ്ട്... പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും എന്തു തോന്നിവാസം പറഞ്ഞാലും എനിക്കു ഒരുചുക്കുമില്ലെന്ന ഭാവത്തില്‍   ഒരുപാട് പേര്‍ സമൂഹത്തില്‍ ഉണ്ട് .. നിങ്ങള്‍ക്ക് പറയാം ... അത് പക്ഷേ നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ property ആണെന്ന് ഉറപ്പുള്ളവരെ മാത്രമായിരിക്കണം .ഒരു വ്യക്തിയില്‍ നിന്നുണ്ടായ മോശമായ അനുഭവം ഞാന്‍  അയാളെ മറ്റൊരു caseil identify  ചെയ്തപ്പോള്‍ ഒരു post രൂപത്തില്‍ എഴുതി post ചെയ്തു.

എനിക്കതിനുള്ള എല്ലാ rightsum ഉണ്ട് ...  എന്നിട്ടും ,....അന്നുമുതല്‍ ഉള്ള എല്ലാം ഭീഷണി രൂപത്തിലും  തെറി വിളികളും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ് ...    cyber ആക്രമണം. വളരെ മോശമായി തന്നെ ഇപ്പോഴുമുണ്ട് ... യദു ഒക്കെ എത്ര ഭേദം ...  അത്ര  അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന  ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും ...??? 

യദുവിനെതിരെ case കൊടുക്കാത്തത് എന്ത് എന്ന് ചോദിക്കുന്നവരോട്  ... case കൊടുക്കുമ്പോള്‍. തെറി വിളി നടത്തിവരെയും സ്ത്രീത്വത്തെ അപമാനിച്ച എല്ലാവര്‍ക്കുമെതിരെയെല്ലാം കൊടുക്കേണ്ടേ..?    പിന്നെ. ഒരു വിഷയം ഉണ്ടായത് തുറന്നു പറയുന്നു .. അന്ന്  aurally  complaint ചെയ്ത  എന്നെ trip മുടങ്ങാതെ ഇരിക്കാന്‍. സമാധാനിപ്പിച്ചു വിടുന്നു ..  അയാളുടെ സംസാരത്തിന്റെ രീതി അത്രമേല്‍ വെറുപ്പിച്ചത് കൊണ്ടും വീണ്ടും അതേ വ്യക്തി തന്നെയാണ് ഈ വിഷയത്തില്‍ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടും   അന്നത്തെ വിഷയം തുറന്നു പറഞ്ഞെന്നെ ഉള്ളൂ ... ആയത് കൊണ്ട്  അയാളുടെ സ്വഭാവം  ഇങ്ങനെ ആണെന്ന് പുറത്തറിയണം എന്നുള്ളത് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു ... case കൊടുത്തു ആരെയും ഉപദ്രവിക്കണമെന്ന് ചിന്തിച്ചിട്ടേ ഇല്ല .

ഞാന്‍ ഏതു channel പോയി സംസാരിച്ചപ്പോഴും എന്ത് റിപ്പോര്‍ട്ട് കൊടുത്തപ്പോഴും എന്റെ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളത് ..  മറ്റാരുടെയും വിഷയങ്ങള്‍  ഞാന്‍ സംസാരിച്ചിട്ടില്ല   പറഞ്ഞ  കാര്യങ്ങളില്‍.  യാതൊരു വ്യക്തതയുമില്ലെങ്കില്‍  പിന്നെ ഈ തെറി അഭിഷേകങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് വിചാരിക്കാം ..  കുറച്ചെങ്കിലും  വാസ്തവമാണെന്ന്    പുറത്ത് വന്നിട്ടും ... ' ഓര്‍മയില്ല/ അറിയില്ല .../ അവര്‍ക്കിപ്പോ സിനിമയില്ലാത്തോണ്ട് കാശുണ്ടാക്കാന്‍ വേണ്ടി ... /ആ റൂട്ട് ഞാന്‍ പോകാറില്ല 

എന്നൊക്കെ പറഞ്ഞതെല്ലാം തള്ളി പോയിട്ടും ... ഈ പറഞ്ഞവനെ താങ്ങുന്നവരോട് എന്ത് തെളിഞ്ഞു എന്ന് പറഞ്ഞിട്ടും കാര്യമില്ല ... 
പിന്നെ ആ വാലും താങ്ങികൊണ്ടു  നമ്മളെ പറയാന്‍ പറ്റുന്നതൊക്കെ പറഞ്ഞു youtube ചാനലുകളില്‍ കെടന്നു കുരച്ചു  കൊണ്ട് ചിലര്‍ വന്നിട്ടുണ്ട് ...  സംസ്‌കാരം ഇല്ലാതെ  ഈ തെറിവിളി നടത്തുന്നവരുടെ എല്ലാ supportum   ആ gapil കിട്ടുമെന്നും views ഉണ്ടാക്കി അതും വിറ്റു ജീവിക്കാമെന്നു വിചാരിച്ചു  നടക്കുന്ന  ചില അലവലാതികള്‍  ..!  ഞാന്‍ പറഞ്ഞതും റിപ്പോര്‍ട്ട് ചെയ്തതും അവസാനിച്ചു ഞാന്‍ എന്റെ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോയി എന്നിട്ടും എന്റെ എല്ലാ പോസ്റ്റുകളുടെയും അടിയില്‍ വന്നു കിടന്ന്   കുരക്കുന്നത്  നിങ്ങളാണ് ... മാനസികമായി  ഒരുപാട് വൈകല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നാണ് അതിനര്‍ത്ഥം ... മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് പറയാനുള്ളത് .. സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും ...

നിങ്ങളുടെ വൈകല്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ... നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീര്‍ക്കുകയും ചെയ്യാം .... അഭിപ്രായ സ്വാതദ്രം ഒക്കെ ശരിയാണ് പക്ഷേ തെറി വിളിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലുമൊന്നും  അഭിപ്രായങ്ങള്‍ അല്ല ...offensive ആണെന്ന് മറക്കാതിരിക്കുക ..ആരും ചെയ്തതും പറഞ്ഞതുമൊന്നും ഇല്ലാതാവുന്നില്ല ... സ്ത്രീകള്‍ക്ക് വേണ്ടി  ഒരു വലിയ സംവിധാനം തന്നെ ഉറപ്പു നല്‍കുന്ന ഒരു ഭരണഘടന  നമുക്കുണ്ട് ... എന്നിട്ടും ഇത്ര  vulgar language ഉപയോഗിച്ചു  കൊണ്ടിരിക്കുന്ന ജനങ്ങള്‍ ... sexul വൈകൃതങ്ങള്‍ മാത്രം comment ഇടുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ശ്വാസം മുട്ടി തുടങ്ങി എനിക്ക് .. 

വല്ലാത്ത ദാരിദ്രം ഉള്ള ആളുകളാണ് ഇവിടെ ..അവര്‍ക്ക് സ്വന്തം ഭാര്യ യോ കാമുകിയോ സഹോദരിയോ അമ്മയോ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്ന് തിരക്കാന്‍ യാതൊരു സമയവുമില്ല ...മറ്റു സ്ത്രീകളിലേക്ക് അവരുടെ വിഷയങ്ങളിലേക്ക് എത്തി നോക്കാനൊക്കെയാണ് സമയം ...

അതുകൊണ്ട്എവിടെയോ ജീവിക്കുന്ന ഞാന്‍ ... നിങ്ങളുടെആരുമല്ലാത്ത എന്നെയോ എന്റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആര്‍ക്കും ഒരവകാശവുമില്ല ..  ഇനിയും ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ നിയമ നടപടികളിലേക്ക്  പോകുമെന്ന് അറിയിച്ചു കൊള്ളുന്നു. റോഷ്‌ന കുറിച്ചു.
 

Read more topics: # റോഷ്ന റോയ്.
roshna ann roy fb post about cyber attack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES