2017 ല്‍ മലയാള സിനിമയിലെ വനിത പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് ഡബ്ല്യൂസിസി അതവ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമയുടെ സകല മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. അഭിനേതാക്കാള്‍, സംവിധായിക, സഹ സംവിധായിക, ഗായിക എന്നിങ്ങനെ സിനിമയല്‍ എല്ലാത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംഘടനയില്‍ അംഗങ്ങളാണ്. മഞ്ജു വാര്യര്‍, രേവതി, ഗീതു, റിമ, പാര്‍വതി, രമ്യ, അഞ്ജലി മേനോന്‍, ബീന പോള്‍, സയനോര, സജിത മഠത്തില്‍, ദീദീ ദാമോദരന്‍ , പത്മപ്രിയ എന്നിവരാണ് സംഘടനയില്‍ പ്രലര്‍ത്തിക്കുന്ന പ്രമുഖ നടിമാര്‍.
സംഘടന അതിന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമാകുകയാണ്. എങ്കില്‍ തന്നെയും മലയാളത്തിലെ പല പ്രമുഖ നടിമാരും ഡബ്ല്യൂസിസിയില്‍ അംഗമല്ല. മലയാള സിനിമയിലെ താരം സംഘടനയാണ് അമ്മ. മിക്ക താരങ്ങളും അമ്മയിലെ അംഗങ്ങളാണ്. ഇപ്പോഴിത ബ്യൂസിസിയില്‍ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി രോഹണിയും യുവതാരം ഐശ്വര്യ ലക്ഷ്മിയും. ന്യൂസ്18 മലയാളത്തിനു നല്‍കിയ ചാറ്റ് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.
മലയാളത്തിലും മറ്റ് ഭാഷചിത്രങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രോഹിണി. തെലുങ്ക് സിനിമയില്‍ നിന്നാണ് രോഹിണി മലയാളത്തിലെത്തിയത്. പിന്നീട് ബിഗ് സ്‌ക്രീനില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ക്ക് താരം ജീവന്‍ നല്‍കി . സ്ത്രീപക്ഷ ചിത്രങ്ങളില്‍ സജീവമായ താരത്തിന്റെ പല തീരുമാനങ്ങളും അഭിപ്രായങ്ങളും അത്തരത്തിലുളളത്. കഴിവുറ്റ നടി എന്നതിലുപരി ശക്തയായ സ്ത്രീയാണിവര്‍.
ഓണ്‍സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നവരു മുതല്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഈ ഡബ്ല്യൂസിസിയിലുണ്ട്. എന്നല്‍ ഇതില്‍ രോഹിണി അംഗമല്ല. നടി രേവതിയും രോഹിണിയും അടുത്ത സുഹൃത്തുക്കളാണ്. എന്നിട്ടും താരം ഡബ്ല്യൂസസിയില്‍ എന്ത് കൊണ്ട് അംഗമാകുന്നില്ല. ഇതിനെ കുറിച്ച് രോഹിണി തന്നെ വെളിപ്പെടുത്തുകയാണ്
നടിയ്ക്ക് സംഭവിച്ചത് ഒരു തെറ്റായ കാര്യമാണ്. എന്നാല്‍ വസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിയ്ക്ക് അറിയണം. ഒരു സ്ത്രീയ്ക്ക് നേരെയുണ്ടാകുന്ന അധിക്ഷേപം ഒരു തെറ്റായ സംഭവമാണ്. വാക്ക് കൊണ്ടായാലും പ്രവര്‍ത്തി കൊണ്ടായലും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. റിമയും പാര്‍വതിയുള്‍പ്പെടെയുളള മുന്‍നിര യുവനടിമാര്‍ ഇതിനെതിരെ മുന്നോട്ട് വന്നത് നല്ല കാര്യമാണ്. ഇത് കണ്ടപ്പോള്‍ വിചാരിച്ചു. ഇവിടെ അവര്‍ ജോലി ചെയ്യട്ടെ, താന്‍ അങ്ങോട്ട് പോകേണ്ടതില്ല. ഞാന്‍ എവിടെയാണോ എവിടെ എന്റെ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാം-രോഹിണി പറഞ്ഞു.