Latest News

അടിച്ചു കേറി വാ... 'മാര്‍ക്കോ'യില്‍ റിയാസ് ഖാനും; വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

Malayalilife
 അടിച്ചു കേറി വാ... 'മാര്‍ക്കോ'യില്‍ റിയാസ് ഖാനും; വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തില്‍ റിയാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു. റിയാസ് ഖാനെ സെറ്റിലേക്ക് സ്വാ?ഗതം ചെയ്തുകൊണ്ടുള്ള വീഡിയോ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. അടിച്ചു കേറി വാ എന്ന ഡയലോഗ് പറഞ്ഞ് കൊണ്ടുള്ളതാണ് വീഡിയോ. 

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ചന്ദ്രു സെല്‍വരാജാണ്. ആധുനിക സാങ്കേതികവിദ്യാ മികവുകളോടെ വന്‍മുതല്‍ മുടക്കില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സിദ്ധിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ യുഹാന്‍ സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സമീപകാല മലയാള സിനിമയില്‍ ആക്ഷന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്.

എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി മാര്‍ക്കോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമീര്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സണ്‍, സ്റ്റണ്ട് സെല്‍വ തുടങ്ങിയ പ്രമുഖരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. 

ഡൈനാമിക് ആക്ഷന്‍ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോള്‍ട്ടേജ് കഥാപാത്രമായിരിക്കും മാര്‍ക്കോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിന്റെ സന്തതികളിലെ മാര്‍ക്കോ ജൂനിയര്‍ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കുന്നത്.
 

riyas khan joins marco

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES