Latest News

പാസ്തയുണ്ടാക്കിയ വിശേഷം പങ്കുവയ്ച്ച് പാര്‍വതിയും റിമയും, പുട്ടിലെ എന്റെ കഴിവുകള്‍ ഞാന്‍ കാണിച്ചു തരാമെന്ന് ഇഷ തല്‍വാര്‍; കമന്റുകളുമായി താരനിര

Malayalilife
പാസ്തയുണ്ടാക്കിയ വിശേഷം പങ്കുവയ്ച്ച് പാര്‍വതിയും റിമയും, പുട്ടിലെ എന്റെ കഴിവുകള്‍ ഞാന്‍ കാണിച്ചു തരാമെന്ന് ഇഷ തല്‍വാര്‍; കമന്റുകളുമായി താരനിര

സിനിമയ്ക്ക് അപ്പുറത്ത് ഉളള സൗഹ്യമാണ് നടി പാര്‍വതിയും റിമകല്ലിങ്കലും കാത്ത് സൂക്ഷിക്കുന്നത് . ഇരുവരും ഇടയ്ക്കിടെ ഒത്തുക്കൂടാറുമുണ്ട് . അതോടെപ്പം ഇരുവരും പൊതുപരിപാടികളിലും ഒരുമിച്ചും പങ്കെടുക്കാറുണ്ട്. മലയാളികളുടെ പ്രിയ നായികമാരായ ഇരുവും ഇന്‍സ്റ്റഗ്രാമുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഏറെ പ്രക്ഷക സ്വീകാര്യതയും നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇറ്റാലിയന്‍ വിഭവമായ പാസ്ത മേക്കിംഗ് സെഷന് പോയ വിശേഷം പങ്കുവയ്ച്ചിരിക്കുകയാണ് നടി പാര്‍വതി .

ഇതിനോടകം തന്നെ താരം ആരാധകര്‍ക്കായി പങ്കുവെച്ച പോസ്റ്റ് തരംഗമായി മാറുകയും ചെയ്തു. പോസ്റ്റിന് കീഴില്‍ കമന്റുകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു . പാസ്ത കഴിക്കാന്‍ വിളിക്കൂ, എന്റെ പുട്ടു കഴിവുകള്‍ ഞാന്‍ കാണിച്ചു തരാമെന്ന് പറഞ്ഞാണ് നടി ഇഷ തല്‍വാര്‍ എത്തിയത് . എന്നാല്‍ വിജയ് യേശുദാസ് എത്തിയത് അടുത്ത നാഫാ അവാര്‍ഡിന് പോകുമ്പോള്‍ പാസ്ത ഉണ്ടാക്കിത്തരുമല്ലോ എന്ന് പറഞ്ഞാണ് എത്തിയത് . എന്നാല്‍ പാര്‍വതി നൈസ് ജോക്ക് എന്ന മറുപടിയാണ് നല്‍കിയിരുന്നത്. പോസ്റ്റിന് കീഴില്‍ കമന്റുകളുമായി അമല പോള്‍, നേഹാ സക്‌സേന തുടങ്ങിയവരും എത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റിന് കീഴില്‍ ഇവരുടെ അടുത്ത സുഹൃത്തായ സ്മൃതികിരണും കമന്റുമായി എത്തുകയും ചെയ്തു .

ഈ തമാശ ഞാന്‍ മിസ്സ് ചെയ്തല്ലോ എന്ന് നല്‍കിയ കമന്റിന് ഞങ്ങളും നിന്നെ മിസ്സ് ചെയ്തുവെന്നും അതോടൊപ്പം വഗം വീട്ടിലേക്ക് തിരിച്ചുവരൂയെന്നുമായിരുന്നു പാര്‍വതി നല്‍കിയ പ്രതികരണം. പാര്‍വതിയും റിമയും അഭിനയത്തിന് പുറമെ സൗഹൃദങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി പോരുന്നവരാണ്.  ഇടയ്ക്കിടയ്ക്ക് ഇവര്‍ സുഹൃത്തുക്കളുമായി ഒത്തുകൂടാറുമുണ്ട്.

rima and parvathy pastha making class

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES