Latest News

കണ്ണുനീരിന്റെ കലയ്ക്കായി ഗ്ലിസറിന്‍; ആദ്യമായി ഉപയോഗിക്കുന്നത് എത്ര പ്രയാസകരം;ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്റെ മകള്‍ ആയിരുന്നെങ്കില്‍;ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ട് രേവതി 

Malayalilife
 കണ്ണുനീരിന്റെ കലയ്ക്കായി ഗ്ലിസറിന്‍; ആദ്യമായി ഉപയോഗിക്കുന്നത് എത്ര പ്രയാസകരം;ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്റെ മകള്‍ ആയിരുന്നെങ്കില്‍;ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ട് രേവതി 

ട്ടനവധി കാമ്പുളള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് രേവതി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സംവിധായികയായി തിരക്കിലാണ് താരം. ഹോട്ട്സ്റ്റാറിനായി ഒരു പരമ്പര സംവിധാനം ചെയ്യുന്നത് താരമാണ്. ഇതിന്റെ ഷൂട്ടിംഗ് പത്തു ദിവസം പിന്നിട്ടിരിക്കുന്നു. ഓരോ ദിവസവും തന്റെ അനുഭവങ്ങള്‍ രേവതി ഇന്‍സ്റ്റഗ്രാം ഫോട്ടോകളില്‍ എണ്ണിയെണ്ണി പറയുന്നുണ്ട്.

കരയുന്ന സീന്‍ ഷൂട്ട് ചെയ്യാന്‍ ലൊക്കേഷനിലെ കുട്ടികളെ സഹായിക്കുന്ന രേവതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. അതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'കണ്ണുനീരിന്റെ കലയ്ക്കായി ഗ്ലിസറിന്‍. ആദ്യമായി ഇത് ഉപയോഗിക്കുന്നത് എത്ര പ്രയാസകരമാണ്. ഇവര്‍ ശിവാനിയും റെനിഷും. കുട്ടികള്‍ ഇത് പ്രയോഗിക്കേണ്ടി വരിക അത്ര എളുപ്പമല്ല. ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ അതിനായി സഹായിക്കണം എന്നാണ് എന്റെ ആഗ്രഹം. ഒരു രക്ഷിതാവ് എന്ന നിലയില്‍ എന്റെ കുഞ്ഞിനെ ഞാന്‍ ഇത് പരീക്ഷിക്കാന്‍ അനുവദിക്കുമായിരിക്കുമോ? എത്ര കഠിനമാണിത്' എന്ന് ഒരു നെടുവീര്‍പ്പോടെ രേവതി ക്യാപ്ഷന്‍ അവസാനിപ്പിച്ചു. 

രേവതിയുടെ മകള്‍ മഹിക്ക് 11 വയസായി. മകളെ രേവതി ക്യാമറാ കണ്ണുകള്‍ക്ക് മുന്നില്‍ അധികം കൊണ്ടുവരാറില്ല. സുഹൃത്തുക്കളുടെ ഇടയില്‍ നടക്കുന്ന ചില ആഘോഷങ്ങളില്‍ അമ്മയുടെ കൂടെ മകളും വരാറുണ്ട്. തനിക്ക് ഐ.വി.എഫ്. വഴി പിറന്ന മകളാണ് മഹി എന്ന് മാത്രമാണ് രേവതി ഇതുവരെ നല്‍കിയിട്ടുള്ള വിവരം. കുഞ്ഞിന്റെ മറ്റു വിവരങ്ങള്‍ ഏതും തന്നെ രേവതി പരസ്യമായി എവിടെയും പറഞ്ഞിട്ടില്ല.

 

Read more topics: # രേവതി
revathy writes an note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക