Latest News

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൂടെ മലയാളഹൃദയം കീഴടക്കിയ റിബയെ തേടി തെലുങ്ക് ലോകവും; നാനിയുടെ നായികയായി റിബ എത്തുന്നത് 'ജേഴ്‌സിയില്‍'; കായികലോകത്തിന്റെ കഥ പറയുന്ന സിനിമ മലയാളത്തിലുമെത്തും

Malayalilife
പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൂടെ മലയാളഹൃദയം കീഴടക്കിയ റിബയെ തേടി തെലുങ്ക് ലോകവും; നാനിയുടെ നായികയായി റിബ എത്തുന്നത് 'ജേഴ്‌സിയില്‍'; കായികലോകത്തിന്റെ കഥ പറയുന്ന സിനിമ മലയാളത്തിലുമെത്തും

പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് റീബ മോണിക്ക ജോണ്‍. ഇപ്പോഴിതാ നടി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം നടത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. റീബയുടെ തെലുങ്ക് ചിത്രത്തിന്റെ പേര് ജേഴ്‌സി എന്നാണ് ഈ ചിത്രം സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കിയുള്ളതാണ്.

നായകന്‍ നാനിയാണ്. ഗൗതം തിനാനുരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് തെലുങ്കിലെ പ്രേമം, ബാബു ബംഗാരം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ നാഗ വാംസിയാണ്.

റീബ മോണിക്ക പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു ചിത്രം പിച്ചുമണി സംവിധാനം ചെയ്യുന്ന ജറുഗണ്ടിയാണ്. ജയ ആണ് ചിത്രത്തില്‍ റീബയുടെ നായകന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലൂടെ മലയാളത്തിലേക്കും എത്തുകയാണ് ജെയ്.

reba-monica-and-nani-movie-jersy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES