സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി. നിത്യ മേനോന്‍ ചിത്രമായ പ്രാണയിലൂടെ മലയാളത്തിലുമെത്തുന്നുണ്ട്. എന്നാല്‍ ഇപ്പൊള്‍ അതിലും സന്തോഷം തരുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. സൗണ്ട് ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായി റസൂല്‍ പൂക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഒന്‍പതു പേരടങ്ങുന്ന ഗില്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് റസൂല്‍. റസൂല്‍ പൂക്കുട്ടി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
1953ല്‍ കണ്ടുപിടിക്കപ്പെട്ട ഗില്‍ഡ്, ചലച്ചിത്ര മേഖലയിലെ സൗണ്ട് എഡിറ്റര്‍മാര്‍ക്കുള്ള ഓണററി സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്നു. സൗണ്ട് എഡിറ്റര്‍മാര്‍ക്കുള്ള അംഗീകാരവും സ്വീകാര്യതയും വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ജെയിംസ് ബര്‍ത്, പെറി ലമാര്‍ക്കാ, പോളിറ്റ് വിക്ടര്‍ ലിഫ്റ്റണ്‍, ഡേവിഡ് ബാര്‍ബര്‍, ഗാരെത് മോണ്‍ഗോമേറി, ഡാനിയേല്‍ ബ്ലാങ്ക്, മിഗുവേല്‍ അറോജോ, ജെയ്മി സ്‌കോട് തുടങ്ങിയവരാണ് മറ്റംഗങ്ങള്‍.നിത്യാ മേനോന്‍ പുതിയ ചിത്രത്തില്‍ സിങ്ക് സറൗണ്ടിങ് സൗണ്ട് എന്ന ശബ്ദ സങ്കേതം ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.