വിവാഹശേഷവും വാര്‍ത്തകളിലെ നിറസാന്നിധ്യമാണ് ദീപികയും രണ്‍വീറും. ഇരുവരും വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് വിരുന്ന് നല്കുന്ന തിരക്കിലാണ്. അതുകൊണ്ട് തന്നെ ഇറ്റലിയില്‍ നടന്ന വിവാഹഫോട്ടോകള്‍ക്ക് പിന്നാലെയിപ്പോള്‍ റിസപ്ഷന് ചിത്രങ്ങളും വൈറലാവുകയാണ്.
ബംഗളൂരുവിലെ ലീല പാലസില്‍ നടന്ന വെഡ്ഡിങ് റിസംപ്ഷനില്‍ രാജകുമാരനെയും കുമാരിയയെും പോലെയാണ് ഇരുവരുമെത്തിയത്. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ദീപിക സല്‍ക്കാരത്തിനെത്തിയത്.കറുപ്പ് നിറത്തിലെ രോഹിത് ബാല്‍ ഷെര്‍വാണിയണിഞ്ഞാണ് രണ്‍വീറെത്തിയത്.
പാര്‍ട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോകളും ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കുന്ന രണ്‍വീര്‍ ഏവരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ' രണ്‍വീര്‍ നീ നല്ലൊരു ഭര്‍ത്താവായിരിക്കും' എന്നാണ് ഈ വീഡിയോയ്ക്ക് ആളുകള്‍ കമന്റ് ചെയ്തത്ഇറ്റലിയില് നടന്ന വിവാഹ ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാലാണ് മുംബൈയിലും ബെംഗലൂരുവിലും വീണ്ടും വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ തീരുമാനിച്ചത്. മുംബൈയിലാണ് അടുത്ത റിസപ്ഷന്. നവംബര്‍ 24, 28, ഡിസംബര്‍ 1 എന്നിങ്ങനെ മൂന്നു തീയതികളിലായിട്ടാണ് റിസപ്ഷന്നടക്കുന്നത്.
ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ്, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, വെങ്കടേഷ് പ്രസാദ്, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവര്‍ ബാംഗ്ലൂര്‍ നടത്തിയ റിസപ്ഷനെത്തി.
സിനിമാ ലോകത്ത് സുഹൃത്തു്ക്കള് അണിനിരക്കുന്ന പാര്‍ട്ടി മുംബൈയിലായിരിക്കും നടക്കുക.