ബോളിവുഡില്‍ നടന്ന രാജകീയ വിവാഹം ആയിരുന്നു ദീപിക-രണ്‍വീര്‍ ദമ്പതകളുടെത്.ഇറ്റലിയില്‍ നടന്ന ആര്‍ഭാട വിവാഹത്തിന് ശേഷം രണ്‍വീര്‍ സിഗും ദീപികാ പദുക്കോണും മുംബൈയില്‍ തിരിച്ചെത്തി. വെളുപ്പിന് മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെലിബ്രിറ്റി കപ്പിള്‍സിനെ കാണാന്‍ വന്‍ തിരക്കായിരുന്നു. വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകന്രടിയോടെയാണ് ഇരുവരും എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടന്നത്. മുംബൈയിലുള്ള രണ്‍വീറിന്റെ വീട്ടിലേക്കാണ് ഇവര്‍ പോയത്.
ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രണ്‍വീര്‍. ബീജ് കളര്‍ ചുരിദാറായിരുന്നു ദീപികയുടെ വേഷം. എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു ദീപികയുടെ വേഷം. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി പരമ്പരാഗത ഇന്ത്യന്‍ വധുവായി വളരെ സുന്ദരിയായി തന്നെയാണ് ദീപക കാണപ്പെട്ടത്.
സുരക്ഷാസന്നാഹത്തിന്റെ മറവില്‍, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയില്‍ വിവാഹം നടത്തിയതെങ്കിലും നാട്ടിലെത്തിയ താരങ്ങള്‍ പിശുക്ക് കാട്ടിയില്ല. എല്ലാവരോടും ചിരിച്ച്, കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് യഥേഷ്ടം പോസ് ചെയ്താണ് ഇരുവരും വിമാനത്താവളം വിട്ടത്.
പിന്നീട് ഇരുവരും ചേര്‍ന്ന് നേരെ മുംബൈയിലെ രണ്‍വീറിന്റെ വീടയ ഭാവ്നായി റെസിഡന്‍സിയിലേയ്ക്കാണ് പോയത്. ഇവിടെയും വന്‍ ആരാധകര്‍ കാത്തുനിന്നിരുന്നു. രണ്‍വീറിന്റെ രക്ഷിതാക്കളായ ജഗ്ജിത് സിങ് ഭാവ്നാനിയും അഞ്ജു ഭാവ്നാനിയയും ഇവരെ അനുഗമിച്ചു.