Latest News

ചരിത്ര പോരാട്ടത്തിന്റെ കഥയുമായി കരൺ ജോഹറെത്തുന്നു; രൺവീറും ആലിയയും ഒന്നിക്കുന്ന തഖ്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ഹിറ്റ് സംവിധായകൻ

Malayalilife
ചരിത്ര പോരാട്ടത്തിന്റെ കഥയുമായി കരൺ ജോഹറെത്തുന്നു; രൺവീറും ആലിയയും ഒന്നിക്കുന്ന തഖ്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ഹിറ്റ് സംവിധായകൻ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം പത്മാവത് പോലെ ചരിത്രസിനിമയെന്ന് റിപ്പോര്‍ട്ട്. മുഗള്‍ കാലഘട്ടത്തിലെ പ്രണയവും യുദ്ധവുമെല്ലാം ഉള്‍പെടുത്തി എടുക്കുന്ന സിനിമയുടെ പേര് തഖ്ത് എന്നാണ്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ യേ ദില്‍ ഹേ മുഷ്‌കിലിന് ശേഷമാണ് കരണ്‍ തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. കരണ്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്താണ് കരണ്‍ തന്റെ പ്രൊജക്ടിനെ കുറിച്ച് പ്രേക്ഷകരോട് പങ്കുവച്ചത്. തഖ്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗും അലിയ ഭട്ടുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരെക്കൂടാതെ കരീന കപൂര്‍ ,അനില്‍ കപൂര്‍, വിത്തി കൗശല്‍, ഭൂമി പട്‌നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തും. മുഗള്‍ രാജകിരീടത്തിന് വേണ്ടിയുള്ള ചരിത്ര പോരാട്ടത്തിന്റെയും യുദ്ധത്തിന്റെയും കഥ പറയുന്ന തഖ്ത് ഏറെ അതിശയിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുടുംബത്തിന്റെയും, ചതിയുടെയും, പ്രണയത്തിന്റെയും വിജയത്തിന്റെയും കഥയാണിതെന്ന് കരണ്‍ ജോഹര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. പത്മാവത് എന്ന വിവാദ ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ് അഭിനയിക്കുന്ന മറ്റൊരു ചരിത്ര സിനിമയാണ് തഖ്ത്. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് രണ്‍വീര്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. 2020 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി തിരക്കഥ രചിച്ചത് സുമിത് റോയാണ്. ഹൈദരിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

Read more topics: # ranveer,# aaliya bhat,# thakth
ranveer-aaliya-bhat-thakth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES