Latest News

'മൊബൈല്‍ ഡേറ്റയോ, ഇന്റര്‍നെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലമായാണ് സിനിമയില്‍ കേരളത്തെ കാണിക്കുന്നത്; കാലത്തിനനുസരിച്ച് സിനിമകളും മാറണം; ജാന്‍വി കപൂര്‍ ചിത്രം പരം സുന്ദരി'യ്ക്കെതിരെ വിമര്‍ശനവുമായി രഞ്ജിത്ത് ശങ്കര്‍ 

Malayalilife
 'മൊബൈല്‍ ഡേറ്റയോ, ഇന്റര്‍നെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലമായാണ് സിനിമയില്‍ കേരളത്തെ കാണിക്കുന്നത്; കാലത്തിനനുസരിച്ച് സിനിമകളും മാറണം; ജാന്‍വി കപൂര്‍ ചിത്രം പരം സുന്ദരി'യ്ക്കെതിരെ വിമര്‍ശനവുമായി രഞ്ജിത്ത് ശങ്കര്‍ 

ബോളിവുഡ് ചിത്രം 'പരം സുന്ദരി' കേരളത്തെയും മലയാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയായെത്തുന്നു. കേരളത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ അവതരണമാണ് സിനിമയുടെ പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

'മൊബൈല്‍ ഡേറ്റയോ, ഇന്റര്‍നെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലമായാണ് സിനിമയില്‍ കേരളത്തെ കാണിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ കേരളം ഇതിനേക്കാള്‍ വളരെ മുന്നോട്ട് പോയിരിക്കുന്നു. കാലത്തിനനുസരിച്ച് സിനിമകളും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' രഞ്ജിത്ത് ശങ്കര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ഈ ചിത്രത്തില്‍ ജാന്‍വി കപൂര്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് എത്തുന്നത്. 

ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും പുറത്തിറങ്ങിയപ്പോള്‍ മുതലേ ജാന്‍വിയുടെ മലയാളം ഡയലോഗുകളും ബോളിവുഡിന്റെ മലയാളി സങ്കല്‍പ്പവും വ്യാപകമായ ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ രൂക്ഷ വിമര്‍ശനം. 

 നേരത്തെ, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ രണ്‍ജി പണിക്കര്‍ ഈ വിമര്‍ശനങ്ങളെ പ്രതിരോധിച്ചിരുന്നു. സിനിമ മലയാളികളെ അപമാനിക്കാനോ മോശമായി ചിത്രീകരിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'ഇതൊരു വിനോദ ചിത്രമാണ്. മറ്റു ഭാഷകള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പോലെയാണ് മലയാളം പറഞ്ഞപ്പോഴും ഉണ്ടായിട്ടുള്ളത്. ഇതിന്റെ ലക്ഷ്യം മലയാളികളല്ല, അതിനാല്‍ ഇതിന് വംശീയപരമായ യാതൊരു ഉദ്ദേശ്യവുമില്ല,' രണ്‍ജി പണിക്കര്‍ വ്യക്തമാക്കിയിരുന്നു.
 

Read more topics: # പരം സുന്ദരി
ranjith sankar criticizes param sundari

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES