Latest News

ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്നമുണ്ടായതം തുടക്കകാലത്ത്; കണ്ണൂരില്‍ പരസ്യഷൂട്ട് കഴിഞ്ഞ് പോരാന്‍ നേരം പണം തന്നിട്ട് കൂടെ കിടക്കണം എന്നായി;പലരുടെയും കൂടെ കിടന്നാണ് കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം;ദുരനുഭവങ്ങള്‍ പറഞ്ഞ് രഞ്ജിനി ഹരിദാസ്

Malayalilife
ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്നമുണ്ടായതം തുടക്കകാലത്ത്; കണ്ണൂരില്‍ പരസ്യഷൂട്ട് കഴിഞ്ഞ് പോരാന്‍ നേരം പണം തന്നിട്ട് കൂടെ കിടക്കണം എന്നായി;പലരുടെയും കൂടെ കിടന്നാണ് കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം;ദുരനുഭവങ്ങള്‍ പറഞ്ഞ് രഞ്ജിനി ഹരിദാസ്

മൂന്ന് പതിറ്റാണ്ടുകാലത്തെ സിനിമാ-ടെലിവിഷന്‍ കരിയറിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു രഞ്ജിനിയുടെ ഈ വെളിപ്പെടുത്തലുകള്‍. വിദേശത്തും നാട്ടിലും വെച്ച് തനിക്കുണ്ടായ ചില ഞെട്ടിക്കുന്ന അനുഭവങ്ങളാണ് രഞ്ജിനി പങ്കുവെച്ചത്. രഞ്ജിനിയുടെ വെളിപ്പെടുത്തലുകള്‍ സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 

മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്. തുടക്ക കാലത്ത് ചെയ്ത പരിപാടികള്‍ക്ക് പൈസ കിട്ടിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
'ഫെയിം വന്ന ശേഷം പേട്രിയാക്കി അല്ലെങ്കില്‍ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിലുള്ള കുറച്ച് അനുഭവങ്ങള്‍ എനിക്കുണ്ടായി. ഞങ്ങള്‍ ഈ ഷോസിന് ട്രാവല്‍ ചെയ്യും. 18 വയസ്സില്‍ ഞാന്‍ യുകെ സ്വിറ്‌സര്‍ലന്‍ഡ് ജര്‍മനി ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓര്‍മകളും മികച്ചതാണ്. 

ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. ആ അനുഭവത്തിലാണ് അടുത്ത ഒരു പരിപാടിയ്ക്ക് പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്നമുണ്ടായതുമൊക്കെയുള്ള അനുഭവങ്ങളുണ്ടായി.

 ''ഷോയ്ക്കായി ദുബൈയില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. പ്രത്യേകിച്ച് കണ്‍ഫെര്‍ട്ടബിള്‍ അല്ലെങ്കില്‍. സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ പോകും. അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്. ഒരു സ്‌പോണ്‍സര്‍ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു. ഞാന്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി. ശേഷം അയാള് പറയുവ ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ. ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു. വേറൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്. 

വെള്ളത്തിന്റെ നടുക്ക്. അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍. മദ്യം എല്ലാം വിളമ്പുന്നു. അതൊന്നും ഞങ്ങള്‍ക്ക് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അണ്‍കണ്‍ഫെര്‍ട്ടബിളാകാന്‍ തുടങ്ങി. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്. അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്‌നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍ കോളില്‍ പൊലീസ് എത്തുമെന്ന് പറഞ്ഞു. അതൊരിക്കലും മറക്കില്ല ഞാന്‍. നമ്മള് തന്നെ ഒച്ച ഉണ്ടാക്കി രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു.'' രഞ്ജിനി പറഞ്ഞു. 

'കണ്ണൂരില്‍ ഒരു പരസ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാന്‍ നേരം പണം തന്ന വ്യക്തി, 'നില്‍ക്കുന്നില്ലേ' എന്ന് ചോദിച്ചു. എന്തിനെന്ന് ചോദിച്ചപ്പോള്‍ 'അതും ഇതിന്റെ ഭാഗമാണ്' എന്നായിരുന്നു മറുപടി. അയാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഉടന്‍ തന്നെ അയാളെയും കൂട്ടി കോര്‍ഡിനേറ്ററുടെ അടുത്ത് ചെന്ന് ഒപ്പം നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ രണ്ടുപേരും പരുങ്ങി.'' ആ അനുഭവം ഒരിക്കലും മറക്കില്ലെന്നും രഞ്ജിനി പറഞ്ഞു. പിന്നീട് അയാളുടെ വീട്ടില്‍ പോയപ്പോള്‍ അതൊരു നല്ല കൂട്ടുകുടുംബമാണെന്ന് മനസ്സിലായി. 

ഒരു കുടുംബത്തെ തകര്‍ക്കേണ്ട എന്ന് കരുതി വീട്ടുകാരോട് ഒന്നും പറഞ്ഞില്ല. ഒരു സൈഡില്‍ മാന്യനും മറ്റൊരു സൈഡില്‍ പ്രോക്രിത്തരവും. തനിക്ക് ആരോടെങ്കിലും ഒപ്പം കിടക്കണമെങ്കില്‍ അതിന് സ്വന്തം താല്പര്യം വേണമെന്നും, അത് വ്യക്തിപരമായ കാര്യമാണെന്നും അതിന് പണം തരാന്‍ ആര്‍ക്കും കഴിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. 

സക്‌സസ്ഫുള്ളായിട്ടുള്ളൊരു ഒരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ സമൂഹത്തിന് വലിയ ബുദ്ധിമുട്ടാണെന്ന് രഞ്ജിനി പറയുന്നു. ''ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള്‍ ചീത്തയായല്ലോ.'' തങ്ങള്‍ ചെയ്യുന്നത് ജോലിയാണെന്നും അല്ലാതെ കൂടെ കിടക്കലല്ലെന്നും, അതുകൊണ്ടാണ് ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞതെന്നും രഞ്ജിനി പറയുന്നു. 

ഒരിക്കല്‍ സംഗീത രംഗത്തെ പ്രശ്‌സ്തനായ ആള്‍ എന്നോട് കൂടെ കിടക്കാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു. താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ മുട്ടാവുന്ന എല്ലാ വാതിലും മുട്ടും തുറക്കുന്ന വാതില്‍ തുറന്നാല്‍ കുഴപ്പമില്ലെന്ന് അയാള്‍. ഓക്കെയാണ് പെര്‍മിഷന്‍ ചോദിച്ച് എന്ത് കോപ്പ് വേണമെങ്കിലും ചെയ്‌തോ. പോകുന്നവര്‍ പോട്ടെ, ഇല്ലാത്തവര്‍ വേണ്ട. മോശമായി സമീപിച്ച മറ്റൊരാളുണ്ട്. ഒരു മോഡല്‍ കോര്‍ഡിനേറ്റര്‍. ഇദ്ദേഹം ഇങ്ങോട്ട് വിളിച്ച് ഉദ്ഘാടനമുണ്ട്, ചോദിക്കുന്ന ക്യാഷ് തരും, പക്ഷെ... എന്ന് അയാള്‍. പക്ഷെ വര്‍ക്കാവില്ലെന്ന് ഞാന്‍. കുറേ പേരൊക്കെ പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍. അങ്ങനെയുള്ള മോഡല്‍ കോര്‍ഡിനേറ്റേര്‍സും ഷോ കേര്‍ഡിനേറ്റേര്‍സുമുള്ള നാട്ടിലാണ് ഇന്നും നമ്മള്‍ ജീവിക്കുന്നത്. അവര്‍ ചോയ്‌സ് ആര്‍ട്ടിസ്റ്റിന് ഇട്ട് കൊടുക്കുന്നു. അത് സങ്കടകരമാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


ഒരു നടന്‍ തനിക്കയച്ച മെസേജിനെക്കുറിച്ചും രഞ്ജിനി ഹരിദാസ് സംസാരിച്ചു. നമുക്കെല്ലാം അറിയാവുന്ന ഒരു ആക്ടര്‍. എന്റെ വളരെ നല്ല ഫ്രണ്ട് ആയിരുന്നു. ഒരു പ്രാവശ്യം ഞാന്‍ വളരെ അണ്‍കംഫര്‍ട്ടബിള്‍ ആയി. എന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാം. ഞാന്‍ പൊതുവെ അങ്ങനെ ആക്‌സസബിള്‍ അല്ലാത്ത ആളാണ്. ഈ ആക്ടര്‍ എനിക്ക് ഷര്‍ട്ട് ലെസ് ഫോട്ടോ അയച്ചു. തിരിച്ചൊരു ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ടു. എന്തിന്? നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ഞാന്‍ ചോദിച്ചെന്നും രഞ്ജിനി ഹരിദാസ് ഓര്‍ത്തു

എന്റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്റെ എക്‌സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നൊരു നടന്‍. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന്‍ ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാന്‍ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്‌സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം.'' തനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് താന്‍ ചിന്തിക്കാറുണ്ടെന്ന് പറഞ്ഞാണ് രഞ്ജിനി വാക്കുകള്‍ അവസാനിപ്പിച്ചത്.


 

ranjini haridas opens up about Bad experiance in life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES