ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും ജോണ്‍ ബ്രിട്ടാസ് എംപിയും ഒപ്പമുണ്ടായിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു ഉപരാഷ്ട്രപതിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഭാര്യ സുധേഷ് ധന്‍കറുമായും കൂടിക്കാഴ്ച നടത്തി.
മോഹന്‍ ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്. തന്റെ സിനിമ ജീവിതം മാറ്റിമറിച്ച 'ന്യൂഡല്‍ഹി'ക്കുശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി വീണ്ടും രാജ്യതലസ്ഥാനത്തെത്തിയത്. ഈ മാസം 25 വരെയാണ് ഡല്‍ഹിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങുള്ളത്. ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ നാളെ ഡല്‍ഹിയില്‍ എത്തും. ആദ്യമായാണ് രണ്ടു സൂപ്പര്‍ താരങ്ങളും ഒരു ഷൂട്ടിനായി ഡല്‍ഹിയില്‍ ഒരുമിക്കുന്നത്.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി. അതിനുശേഷം സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്റെ ദി കിങ് ആന്‍ഡ് കമ്മിഷണര്‍ ആണ് ഡല്‍ഹിയില്‍ ഷൂട്ട് ചെയ്ത മമ്മൂട്ടി ചിത്രം. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണത്തില്‍ കഴിഞ്ഞദിവസം താരം ജോയിന്‍ ചെയ്തിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് ഇരുവരും ഒടുവില്‍ ഒരുമിച്ചഭിനയിച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ഷ , ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം തിയേറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍ സി.ആര്‍.സലിമും സുഭാഷ് ജോര്‍ജ് മാനുവലുമാണ്. കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി വി സാരഥയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍, ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദനാണ് ക്യാമറ ചലിപ്പിക്കുന്നത്.ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് എന്ന ഗൗതം മേനോന്‍ ചിത്രമാണ് മമ്മൂട്ടിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ൃ