സിനിമ രംഗത്ത് തന്റെതായ കഴിവ് തെളിയിച്ച വ്യക്തിയാണ് നടി രാകുല്‍ പ്രീത് സിംഗ്. നടി ബോഡിവുഡിലേക്ക് കാലെടുത്തുവെക്കാന്‍ ഒരുങ്ങുന്നത് എന്നും ചര്‍ച്ചാ വിശയം ആയിരുന്നു, എന്നാല്‍ ബോളിവുഡില്‍ പോകുന്ന വാര്‍ത്തകള്‍ സത്യമാണെന്നു നടി തന്നെ സമ്മതിച്ചിരിക്കുന്നു.
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന മര്‍ജാവ എന്ന ചിത്രത്തിലാണ് നായികയായി രാകുല്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അയ്യാരിയിലും ഇവര്‍ ഇരുവരുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. സിദ്ധാര്‍ത്ഥുമൊത്ത് വീണ്ടുമൊരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം രാകുല്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
റിതേഷ് ദേശ്മുഖും താര സുതാരിയയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ദേ ദേ പ്യാര്‍ ദേ എന്ന ഹിന്ദി ചിത്രത്തിലും രാകുലാണ് നായിക. അജയ് ദേവ്ഗനാണ് നായകനായി എത്തുന്നത്. ഈ ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും. ഇതോടൊപ്പം സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെ, ശിവകാര്‍ത്തികേയന്‍ ആര്‍. രവികുമാര്‍ ടീമിന്റെ പേരിടാത്ത ചിത്രം എന്നിവയും രാകുലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളാണ്.
കാര്‍ത്തിയെ നായകനാക്കി രജത്ത് രവിശങ്കര്‍ ഒരുക്കുന്ന ദേവിലും രാകുലാണ് നായിക. ചിത്രത്തിന്റെ ഫസ് റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രമുള്ളപ്പോഴും തന്നെത്തേടിയെത്തുന്ന ബോളിവുഡ് അവസരങ്ങളോട് താരം നോ പറയുന്നില്ല.