Latest News

അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി; അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല; രാക്ഷസരാജാവിലെ മമ്മൂക്കയെ പറ്റി തുറന്ന് പറഞ്ഞ് നടി മന്യ

Malayalilife
topbanner
അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി; അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല; രാക്ഷസരാജാവിലെ മമ്മൂക്കയെ പറ്റി തുറന്ന് പറഞ്ഞ് നടി മന്യ

ജോക്കർ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മന്യ പിന്നീട് മലയാള സിനിമയിലെ ഭാഗ്യതാരമായി മാറുകയായിരുന്നു. ജോക്കറിന് ശേഷം നിരവധി ചിത്രങ്ങൾ നടിയെ തേടി എത്തിയിരുന്നു. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ജയറാം,ദിലീപ്, മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പവും അതുപോലെ തന്നെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിൻേറതായ ഒരു വീഡിയോ വൈറൽ ആയികൊണ്ടിരിക്കുകയാണ്. മമ്മൂക്കയെ പറ്റി നടി തുറന്നു പറയുന്ന വീഡിയോ ആണ് വൈറൽ. ഇതാണ് ആരാധകർ ഏറ്റെടുത്ത്.  

ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി മാന്യ. രാക്ഷസരാജാവ്, അപരിചിതൻ എന്നി സിനമകളിൽ മന്യ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാറുമായി ആദ്യം അഭിനയിക്കുന്നത് രക്ഷസരാജാവ് എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചുള്ള അനുഭവമാണ് മന്യ പങ്കുവെച്ചത്. മമ്മൂട്ടി വളരെ രസകരമായ വ്യക്തിയാണെന്നാണ് മന്യ പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന് മുൻപ് തന്നെ ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം വളര കർക്കശക്കാരനാണെന്ന്. എന്നാൽ അദ്ദേഹം അങ്ങനെയല്ല എന്നാണ് മന്യ പറയുന്നത്. 

രക്ഷാസരാജാവ് എന്ന ചിത്രത്തിന്റെ ലൊക്കോഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ചിരിച്ചു കൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തെ കണ്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി എന്നാണ് നടി പറയുന്നത്. അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹമെന്നും മന്യ പറയുന്നു. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേർത്തു.

rakshasarajav manya actress malayalam movie mammokka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES