രജനികാന്തിന് ഇന്ന് 73-ാം ജന്മദിനം; പിറന്നാളാശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം; വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപമെന്ന് കുറിച്ച് ആശംസകളുമായി മോഹന്‍ലാലും

Malayalilife
 രജനികാന്തിന് ഇന്ന് 73-ാം ജന്മദിനം; പിറന്നാളാശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം; വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപമെന്ന് കുറിച്ച് ആശംസകളുമായി മോഹന്‍ലാലും

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 73-ാം ജന്മദിനമാണ് ഇന്ന് (ഡിസംബര്‍ 12. പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടുന്നതിന്റെ തിരക്കിലാണ് ആരാധകര്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായി വര്‍ത്തിക്കുന്ന രജനിയ്ക്ക് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ആശംസാപ്രവാഹമാണ്.അക്കൂട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രജനിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. എക്സിലൂടെയാണ് മുഖ്യമന്ത്രി രജനിയ്ക്ക് ആശംസകള്‍ അറിയിച്ചത്.  

പ്രിയ സുഹൃത്ത്  സൂപ്പര്‍സ്റ്റാര്‍  രജനീകാന്തിന് 
ജന്മദിനാശംസകള്‍.സന്തോഷത്തോടെയും സംതൃപ്തിയോടെയും നിരവധി ഹിറ്റുകള്‍ നല്‍കി, ഒരു സൂപ്പര്‍സ്റ്റാറായി നിങ്ങള്‍ ആളുകളെ രസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു  - സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. രജനികാന്തിനെ ഫോണില്‍ വിളിച്ചും മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചിരുന്നു. സിനിമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് നടന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. 

പിറന്നാള്‍ ആശംസയുമായി നടന്‍ മോഹന്‍ലാലും എതേത്.വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപമായ പ്രിയപ്പെട്ട രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. എക്‌സ് അക്കൗണ്ടിലൂടെയാണ് താരം പിറന്നാള്‍ ആശംസകള്‍ കുറിച്ചത്. 'എന്റെ പ്രിയപ്പെട്ട, രജനീകാന്ത് സാറിന് അനുഗ്രഹീതമാായ ജന്മദിനം ആശംസിക്കുന്നു! വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപമായ രജനി സാര്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സന്തോഷകരവും ആരോ?ഗ്യകരവുമായ നിരവധി വര്‍ഷങ്ങള്‍ ഇനിയും ലഭിക്കട്ടെ.'- മോഹന്‍ലാല്‍ കുറിച്ചു...


തലൈവര്‍ 170  ടീമിന്റെ ഗിഫ്റ്റും വഴിയേ:  തലൈവര്‍ 170  ആണ് രജനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രധാന ചിത്രം. ജയ്ഭീം ഒരുക്കിയ ടി ജെ ജ്ഞാനവേല്‍ ആണ്  തലൈവര്‍ 170  എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രജനിയ്ക്ക്  തലൈവര്‍ 170  ടീം ഒരുക്കുന്ന പിറന്നാള്‍ സമ്മാനത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍.

സിനിമയുടെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ രജനിയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കുക. ഇന്ന് വൈകിട്ട് 5 മണിക്ക് ടീസര്‍ വീഡിയോയ്ക്കൊപ്പം സിനിമയുടെ ടൈറ്റിലും പുറത്തുവിടുമെന്നാണ് വിവരം. ഏതായാലും രജനി ആപരാധകര്‍ക്ക് ഇരട്ടി മധുരമായിരിക്കുകയാണ്   തലൈവര്‍ 170  ടീമിന്റെ സര്‍പ്രൈസ് ഗിഫ്റ്റും.അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. നീണ്ട 33 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഐക്കണുകളായ രജനികാന്തും അമിതാഭ് ബച്ചനും ഒരു സിനിമയില്‍ ഒരുമിക്കുന്നത്. ചിത്രത്തിന്റെ മുംബൈ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തക നേരത്തെ അറിയിച്ചിരുന്നു.

ഇതിഹാസങ്ങളുടെ ഇരട്ടി ഡോസായിരിക്കും  തലൈവര്‍ 170  എന്ന ക്യാപ്ഷനൊപ്പം ചിത്രത്തില്‍ നിന്നുള്ള രജനികാന്തിന്റെയും ബച്ചന്റെയും ഫോട്ടോയും പങ്കുവച്ചാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഇക്കാര്യം അറിയിച്ചത്. അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ്  തലൈവര്‍ 170 .ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടിയ, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.അതേസമയം ഐശ്വര്യ രജനികാന്തിന്റെ  ലാല്‍ സലാം  എന്ന ചിത്രത്തിലും രജനികാന്ത് വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. 2024 പൊങ്കലിന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന  ലാല്‍ സലാ മില്‍  മൊയ്ദീന്‍ ഭായി  എന്ന കഥാപാത്രത്തെയാണ് രജനി 

Read more topics: # രജനി
rajinikanth on his 73rd BIRTHDAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES