മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ കനത്തമഴയും വെള്ളക്കെട്ടും രൂക്ഷമാകുകയാണ്. ഇപ്പോഴിതാ മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്മാന്‍ ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍പെട്ടു പോകുന്ന ദൃശ്യങ്ങളാണ് റഹ്മാന്‍ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയാണ് റഹ്മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. നടനും കുടുംബവും സുരക്ഷിതരാണോ എന്ന് സഹപ്രവര്‍ത്തകരും ആരാധകരും കമന്റായി ചോദിക്കുന്നുണ്ട്.
ചെന്നൈയിലെ അതിശക്തമായ മഴയും കാറ്റും കാരണം കാളിദാസ് ജയറാമും കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവച്ചു. പുതിയ സിനിമയായ 'രജനി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്നതായിരുന്നു കാളിദാസ്.