Latest News

നടൻ ശരത്കുമാറുമായുള്ള നാലാം വിവാഹം; ശരത്തിന്റെ മക്കളെയും സ്വന്തം മക്കളായി മാത്രമേ കണ്ടിട്ടുള്ളു; നടി രാധിക ശരത്കുമാറിന്റെ ജീവിത കഥ

Malayalilife
നടൻ ശരത്കുമാറുമായുള്ള നാലാം വിവാഹം; ശരത്തിന്റെ മക്കളെയും സ്വന്തം മക്കളായി മാത്രമേ കണ്ടിട്ടുള്ളു; നടി രാധിക ശരത്കുമാറിന്റെ ജീവിത കഥ

പ്രശസ്ത തമിഴ് ചലച്ചിത്ര നടിയാണ് രാധിക ശരത്കുമാർ. നിരവധി മലയാളം, തെലുഗ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ തമിഴ് ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു രാധികാ ശരത് കുമാർ . തമിഴിലും മലയാളത്തിലും എല്ലാം ഒരേ പോലെ തിളങ്ങി നിന്നിരുന്ന താരത്തിന് വലിയ ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു. സ്‌റ്റൈൽമന്നൻ രജനികാന്തിനും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനും ഒക്കെ നായികയായി അക്കാലാത്ത് രാധിക തിളങ്ങിയിരുന്നു. ഇപ്പോഴും സിനിമയിലും മിനിസ്‌ക്രീനിലും സജ്ജീവമാണ് താരം. നായികാ അയി അല്ല പകരം 'അമ്മ വേഷങ്ങളിൽ ഒക്കെ ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്. തെരി സിനിമയിൽ നടൻ വിജയുടെ 'അമ്മയായി അഭിനയിച്ചത് ഒക്കെ ശ്രദ്ധേയമായിരുന്നു.

1962 ൽ ശ്രീലങ്കയിലാണ് താരം ജനിച്ചത്. പ്രശസ്ത തമിഴ് നടൻ എം.ആർ. രാധയുടെയും ഗീതയുടെയും മകളാണ് രാധിക. ഒരു സഹോദരിയും മൂന്ന് സഹോദരന്മാരുമാണ് താരത്തിന് ഉള്ളത്. ഇവരെല്ലാരും ഏകദേശം സിനിമയിൽ തന്നെയാണ്. തമിഴ് സൂപ്പർസ്റ്റാർ ശരത്കുമാർ ആണ് താരത്തിന്റെ ഭർത്താവ്. ഇത് ഇവരുടെ മൂന്നാം വിവാഹമായിരുന്നു. ശരത് കുമാറിന്റെത് രണ്ടാം വിവാഹവം ആയിരുന്നു. ഛായ ദേവിയാണ് ശരത് കുമാറിന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തിൽ ശരത് കുമാറിന് വരലക്ഷ്മി, പൂജ എന്നി മക്കളും ഉണ്ട്. റയാനെ, രാഹുൽ എന്നിങ്ങനെയാണ് മുൻപുള്ള ബന്ധത്തിലെ മക്കളുടെ പേര്. രാധികയുടെ മകൾ റയാന്റെ വിവാഹം ഇവർ ഒരുമിച്ചാണ് നടത്തിയത്, അടുത്തിടെ റയാന് ഒരു കുഞ്ഞ് പിറന്നിരിന്നു, രാധികയും ശരത് കുമാറും ആ കുഞ്ഞിനെ താലോലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇവരിൽ വരലക്ഷ്മി ഇപ്പോൾ തെന്നിന്ത്യയിലെ വളരെ തിരക്കുള്ള അഭിനേത്രിയാണ്. മലയാളത്തിലും തമിഴിലും നിരവധി മികച്ച കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു. ആദ്യമൊക്കെ നായിക വേഷം ചെയ്ത വരലക്ഷ്മി ഇപ്പോൾ കൂടുതൽ വില്ലത്തി കഥാപാത്രങ്ങളാണ് ചെയ്തുവരുന്നത്. ഇടയ്ക്ക് താരം 'അമ്മ രാധികയെ പറ്റി പറഞ്ഞത് ഒക്കെ ചർച്ച ആയിരുന്നു. രാധിക തന്‍റെ അമ്മയല്ലെന്ന് നടി വരലക്ഷ്മി ശരത്കുമാർ ഇടയ്ക്ക് പറഞ്ഞിരുന്നു. രാധിക ശരത്കുമാറിനെ താൻ ‘ആന്‍റി’ എന്നാണ് വിളിക്കാറെന്നും താരം വ്യക്തമാക്കിയിരുന്നു. രാധിക തന്‍റെ അമ്മയല്ലെന്നും അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധം തനിക്കുണ്ടെന്നും നടി വ്യക്തമാക്കിയിരിക്കുന്നു. തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു ഈ വെളിപ്പെടുത്തൽ.

1978ല്‍ ഭാരതിരാജ സംവിധാനം ചെയ്ത കിഴക്കേ പോകും റെയില്‍ എന്ന സിനിമയിലൂടെയാണ്  ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. പിന്നീട് ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍താര നായകന്മാരുടെയും കൂടെ ജോഡിയായി താരം തിളങ്ങി. തമിഴ് ചിത്രങ്ങള്‍ക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗാംബിനോസ്, വജ്രായുധം, പ്രതികാരം, രാമലീല, കൈകേയി, ജസ്റ്റിസ് രാജ, ചാവേറ്റുപട, കൂടും തേടി, അര്‍ത്ഥന, രാമലീല തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ അര്‍ത്ഥന എന്ന ചിത്രത്തിനുശേഷം 2017ലാണ് ദിലീപ് ചിത്രം രാമലീലയിലൂടെ രാധിക മലയാളത്തിലേക്ക് തിരിച്ചെത്തിയത്‌.

അഭിനേത്രി എന്നതിനുപുറമെ പ്രൊഡക്ഷന്‍ ഹൗസായ റഡാന്‍ മീഡിയ വര്‍ക്ക്‌സിന്റെ സാരഥിയെന്ന നിലയിലും രാധിക ശ്രദ്ധേയയാണ്. ഒരു ചലച്ചിത്ര സംവിധായകന്റെ ആദ്യ സംവിധായിക സംരംഭത്തിനു നല്‍കുന്ന ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നേടിയ മീണ്ടും ഒരു കാതല്‍കതൈ എന്ന ചിത്രത്തന്റെ നിര്‍മ്മാതാവാണ്. തമിഴ് സിനിമ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് ഒരു കാരണവും കൂടാതെ ഭാര്‍ത്താവ് ശരത് കുമാറിനെ പുറത്താക്കിയതിനെതിരെ രാധിക രംഗത്ത് വന്നിരുന്നു. നടികര്‍ സംഘത്തിന്റെ ട്രഷററും ജനറല്‍ സെക്രട്ടറിയുമായ കാര്‍ത്തിക്കും വിശാലും ചേര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെയാണ് ശരത്കുമാറിനെ പുറത്താക്കിയതെന്ന് രാധിക പറഞ്ഞിരുന്നു. ശരത് കുമാര്‍ പ്രസിഡന്റായിരിക്കുമ്പോള്‍ 10 കോടിയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കിയത്.

ശരത്കുമാർ താരത്തിന്റെ മൂന്നാം ഭർത്താവാണ്. ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമായ പ്രതാപ്.കെ പോത്തൻ അഥവാ പ്രതാപ് പോത്തൻ എന്നപേരിൽ അറിയപ്പെടുന്ന നടനാണ് താരത്തിന്റെ ആദ്യ ഭർത്താവ്. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പക്ഷെ ആ വിവാഹ ബന്ധം അതികം നീണ്ടുനിന്നില്ല. വെറും ഒരുവർഷം മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനു ആയുസുണ്ടായിരുന്നത്. പിന്നീട് റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ രാധിക വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ പിറന്നു എങ്കിൽ കൂടിയും ആ വിവാഹ ജീവിതവും വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്. അതിനു ശേഷമാണ് രാധിക ശരത് കുമാറിനെ വിവാഹം കഴിക്കുന്നത്, 2001 ൽ ആയിരുന്നു ആ വിവാഹം.

എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും ഒരുപാട് കഥകൾ പറയും വിശേഷങ്ങൾ പങ്കുവെക്കും അതുകൂടാതെ ഒരുമിച്ച് യാത്രകൾ പോകും അങ്ങനെ സൗഹൃദം വളർന്നപ്പോൾ ആയിരുന്നു ഇതൊരു നല്ല ബന്ധം ആണ് എന്ന്ഇരുവർക്കും തോന്നുന്നതും, നിനക്കു താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ എന്ന് ശരത്കുമാർ ചോദിക്കുന്നതും. മകൾ റയാന് സുരക്ഷിതമായ ഒരു ജീവിതം ഉണ്ടാവാൻ അത് നല്ലതാണ് രാധികയ്ക്കും തോന്നുക ആയിരുന്നു. ആ തീരുമാനം ഇപ്പോഴും ശരിയായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് രാധിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാധികയുടെ മകളെ സ്വന്തം മകളെപോലെയാണ് ശരത് കുമാർ നോക്കുന്നത്, അതുപോലെതന്നെ ശരത്തിന്റെ മകളായ വരലക്ഷ്മിയേയും രാധികയും മകളായിത്തന്നെയാണ് കാണുന്നത്. മക്കളുടെ പൂർണ പിന്തുണയുള്ളത് കൊണ്ട് ഇവരുടെ വിവാഹ ജീവിതം ഇപ്പോഴും പൂർണ വിജയമായി മുന്നേറുന്നു.

ശരത്‌കുമാർ, രാധിക, മലയാളി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരെ ചെക്ക് തട്ടിപ്പുകേസിൽ  ഒരു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മൂവരും ചേർന്നു 3.30 കോടി പിഴയടയ്ക്കണമെന്നും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ നൽകാനായി, ശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്കു തടഞ്ഞു. ശരത്‌കുമാർ നേരത്തേ എംഎൽഎ ആയിരുന്നതിനാലാണ് കേസ് ഈ കോടതിയിലെത്തിയത്.

radhika sarathkumar tamil malayalam movie couple life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES