ക്വീന്‍' എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പ് 'സം സ'മിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മഞ്ജിമ മോഹനാണ ഹിന്ദിയില്‍ കങ്കണ റണാവത്ത് ചെയ്ത കഥാപാത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത്. സാമാ എന്നാണ് മഞ്ജിമ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്.
നിശ്ചയിച്ച വിവാഹത്തില്‍ നിന്നും വരന് പിന്മാറുന്നതിനെത്തുടര്ന്ന് മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ട ഹണിമൂണ്‍ യാത്രയ്ക്ക് ഒറ്റയ്ക്ക് പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് 'ക്വീന്‍' പറഞ്ഞത്. വിദേശ രാജ്യങ്ങളിലാണ് ചിത്രം ഏറെയും ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ബോളിവുഡിലെയും കങ്കണയുടെ കരിയറിലെയും ഏറ്റവും ഹിറ്റുകളില്‍ ഒന്നായിത്തീര്‍ന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവുമാണ് നായികമാര്‍.
തമിഴില്‍ 'പാരീസ് പാരീസ്' എന്നും തെലുങ്കില്‍ 'ദാറ്റ് ഈസ് മഹാലക്ഷ്മി' എന്നും കന്നഡയില്‍ 'ബട്ടര്‍ ഫ്ളൈ' എന്നുമാണ് ചിത്രങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഒരേ സമയം നാലു ഭാഷകളിലും റിലീസിനെത്തും എന്നാണു റിപ്പോര്‍ട്ട്