ബോഡി ഷെയ്മിങ്ങിന് വിധേയനായി പൊട്ടിക്കരയുന്ന ഒമ്പത് വയസുകാരനായ ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ്.കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ക്വാഡന്റെ കരച്ചില്‍ ഏവരുടെയും മനസിനെ അലട്ടിയ ഒന്നായിരുന്നു.
തന്റെ വേദനകള്‍ പങ്കുവെച്ച ഈ ഒന്‍പതു വയസ്സുകാരന് സിനിമാ-കായിക താരങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ കൈത്താങ്ങുമായി എത്തിയിരുന്നു.കേരളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണയറിയിച്ചിരുന്നു. ഇപ്പോഴിതാ ഗിന്നസ് പക്രുവിന്റെ പിന്തുണക്ക് ക്വാഡന്‍ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നു.
ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്' ക്വാഡന്‍ പറഞ്ഞു. അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. 'ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്. യാരാക്ക പറഞ്ഞു. വീഡിയോ കോളിലൂടെ പക്രുവിനെ കാണാന്‍ കാത്തിരിക്കുകയാണ് ക്വാഡന്‍ ഇപ്പോള്‍. കൂടാതെ അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ പക്രുവിനെ നേരില്‍ കാണാനുള്ള ആഗ്രഹവും ക്വാഡനും അമ്മയും പങ്കുവച്ചു.
മോനേ, നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്,എന്നായിരുന്നു ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ വീഡിയോ കോളിലൂടെ പക്രുവിനെ കാണാന്‍ കാത്തിരിക്കുകയാണ് ക്വാഡന്‍ ഇപ്പോള്‍.