Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം! വിദ്യാര്‍ഥികള്‍ക്കൊപ്പമെന്ന് നടി പാര്‍വ്വതി

Malayalilife
പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം!  വിദ്യാര്‍ഥികള്‍ക്കൊപ്പമെന്ന് നടി പാര്‍വ്വതി

 

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ പ്രതിക്ഷേധത്തിന് പിന്തുണയുമായി നടി പാര്‍വതി. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് പങ്കുവച്ച ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്. ജാമിയ ആന്‍ഡ് അലിഗഢ് തീവ്രവാദം, എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് എന്ന വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോ ആണ് റാണ അയ്യൂബ് പങ്കുവച്ചിരിക്കുന്നത്. 

പൗരത്വ ഭേദഗതി ബില്ലിനെതിരേയും പാര്‍വതി രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കരുത് എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.

protest against citizenship amendment bill

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES