Latest News

ആദ്യം ഭാര്യയുമായുള്ള വേർപിരിയൽ; ഇങ്ങനെ ഒരു അച്ഛൻ തനിക്കില്ല എന്ന് മകൾ വരെ തള്ളി പറഞ്ഞു; അവസാനം പണം തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്തു; നിവർത്തിയില്ലാതെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; നടൻ വിജയകുമാറിന്റെ ജീവിതം

Malayalilife
ആദ്യം ഭാര്യയുമായുള്ള വേർപിരിയൽ; ഇങ്ങനെ ഒരു അച്ഛൻ തനിക്കില്ല എന്ന് മകൾ വരെ തള്ളി പറഞ്ഞു; അവസാനം പണം തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്തു; നിവർത്തിയില്ലാതെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; നടൻ വിജയകുമാറിന്റെ ജീവിതം

ലയാളത്തിൽ ഏതാനും ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രശസ്ത ചലച്ചിത്ര നടനാണ് വിജയകുമാര്‍.1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു. താരത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാൻ തക്ക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയമെന്നു തീർത്തും പറയാം. അത്ര നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു. പ്രൊഡ്യൂസര്‍ എസ് ഹെന്‍ഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയ്കുമാര്‍ സജീവമായിരുന്നു. ഇവിടെ എല്ലാം തന്നെ താരത്തിന്റെ കഴിവ് നമ്മൾ കണ്ടതാണ്.

2009 ൽ സൗത്ത്‌ കളമശേരി റെയ്‌ല്‍‍ ഓവര്‍ ബ്രിഡ്ജിനടുത്ത്‌ മുഖത്ത്‌ മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ്‌ വിളിച്ചു വരുത്തിയത്‌. അസിസ്റ്റന്റ്‌ കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു. വിജയകുമാറിനെ കാക്കനാട്‌ സണ്‍റൈസ്‌ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്‌ച രാവിലെ 10.30ന്‌ കളമശേരി മേല്‍പാലത്തിന്‌ മുകളിലായിരുന്നു 25 ലക്ഷം തട്ടിയ സംഭവമുണ്ടായത്‌. എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്പോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക്‌ പൊടിയെറിഞ്ഞ്‌ പണം തട്ടിയെന്നാണ്‌ പരാതി. ഇതേ തുടർന്നാണ് നടനെ ചോദ്യം ചെയ്തതൊക്കെ.

തിരുവനന്തപുരം സെയിന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേൽ എന്ന വ്യക്തിയെ താരം വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. അർത്ഥനയും എൽസയും. നാൾക്ക് ശേഷം വിജയകുമാർ ബിനു ദമ്പതികൾ വേർപിരിഞ്ഞു. നടന്റെ മകളും സിനിമയിൽ സജീവമാണ്.  നടിയാണ് അര്‍ത്ഥന വിജയകുമാര്‍.ചലച്ചിത്ര നടൻ വിജയകുമാറിന്റെ മകളാണ്.തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്‌. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'മുദ്ദുഗവു' ആണ് ആദ്യചിത്രം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടന്റെ മകൾ എന്ന രീതിയിൽ അല്ല നടിക്ക് സിനിമയിൽ അവസരം കിട്ടിയത്. സ്വാന്തനം കഴിവ് കൊണ്ട് സിഎൻമയിൽ കയറിയ നടിയാണ് അർദ്ധന. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറഞ്ഞത്.

vijaykumar actor malayalam movie family story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES