അച്ഛന്‍ അവിശ്വാസിയായിരുന്നു; മരിച്ച് കഴിയുമ്പോള്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് എന്തുവേണമെങ്കിലും ചെയ്‌തോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; ശവകുടീരത്തില്‍ ഇന്നും ആലേഖനം ചെയ്തിരിക്കുന്നത് അദ്ദേഹം എഴുതിയ കവിത; എന്‍.എന്‍ പിള്ളയെക്കുറിച്ച് മകന്‍ വിജയരാഘവന്‍

Malayalilife
topbanner

മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളായിരുന്നു എന്‍. എന്‍. പിള്ള. സിദ്ദിഖ്‌ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയിലെ നമ്മുടെ സ്വന്തം അഞ്ഞൂറാന്‍. എന്‍. എന്‍. പിള്ളയുടെ മകനാണ് നടന്‍ വിജയ രാഘവന്‍. ദൈവവിശ്വാസി അല്ലാതിരുന്ന അച്ഛനെ കുറിച്ച് പറയുകയാണ് വിജയ രാഘവന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് വിജയ രാഘവന്‍ പറഞ്ഞത്.

'' വീട്ടിനടുത്ത് തന്നെയാണ് അച്ഛനെ സംസ്‌കരിച്ചത്. അച്ഛനെ ദഹിപ്പിക്കുകയായിരുന്നു. ദഹിപ്പിച്ചുവെന്ന് പറഞ്ഞാല്‍, സാധാരണ നമ്മുടെ വീടുകളിലൊക്കെ തെക്കു പടിഞ്ഞാറ് മൂലയ്ക്കാണ് സംസ്‌കരിക്കുന്നത്. അമ്മയെ മുത്തശ്ശിയെ ചിറ്റയെ ഒക്കെ അവിടെയാണ്. അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെ അച്ഛനോട് ചോദിച്ചു, മരിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും വിശ്വാസത്തില്‍ വേണമല്ലോ അടക്കാന്‍. ആ സമയത്തെങ്കിലും എന്താണ് മനസില്‍ എന്നറിയണമല്ലോ. എന്തു വേണമെങ്കിലും ചെയ്‌തോളൂ...കുഴിച്ചിടുകയോ, ചുട്ടുകരിക്കുകയോ എന്തും. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. '' വിജയ രാഘവന്‍ പറയുന്നു.

Read more topics: # vijayaraghavan ,# nn pillai
vijayaraghavan about father n n pillai

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES