പൃഥ്വിരാജിനെ നായകനാക്കി 2010ല്‍ സന്തേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ്, പ്രഭുദേവ, ആര്യ, ജനീലിയ, വിദ്യാ ബാലന്‍, നിത്യാ മേനോന്‍ തുടങ്ങി വന്‍ താരനിരയുമായാണ് ചിത്രമെത്തിയത്. സിനിമയില്‍ വിദ്യാ ബാലന്‍ ഒരു നൃത്തവും ചെയ്തിരുന്നു. 8 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഗാനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് വിദ്യ.
2010ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തില്‍ ചലനം ചലനം എന്ന ഗാനരംഗത്തില്‍ ഞാന്‍ ഒരു സ്പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവന്‍ ചളിയുമായിരുന്നു. അതിനെക്കുറിച്ച് ഓര്‍മ്മയില്‍ വരുന്ന കാര്യം എന്തെന്നാല്‍ ചിത്രീകരണ സമയത്ത് മുഴുവന്‍ ഞാന്‍ അനുഭവിച്ച പേടിയു, നെര്‍വസ്നെസും ആയിരുന്നു. എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചായിരുന്നു അത്. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല.
പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്. ഞാന്‍ നൃത്തം ചെയ്തത് മോശമല്ലല്ലോ എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം ഇപ്പോള്‍ എന്നില്‍ ഉളവാക്കുന്നത്. നമുക്ക് നമ്മളെക്കുറിച്ച് തന്നെയുള്ള മോശം അഭിപ്രായങ്ങളെ കരുണയോടെയും സ്നേഹത്തോടെയും ഭേദമാക്കാനുള്ള കഴിവ് കാലത്തിനുണ്ട്.
പക്ഷേ അതോടൊപ്പം തന്നെ ഞാന്‍ എന്നോട് ചോദിക്കുന്നുണ്ട്, ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്, വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.