ജീവിതത്തില്‍ പുതു വെളിച്ചം പരക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. വ്യക്തി ജീവിതത്തില്‍ വിജയലക്ഷ്മിക്കിത് മാറ്റങ്ങളുടെ കാലമാണ്. വിവാഹത്തിനൊപ്പം കാഴ്ചയുടെ അനുഗ്രഹം കൂടി തന്നെ തേടിയെത്താന്‍ ഇനി അധികം വൈകില്ല എന്ന് വിജയലക്ഷ്മി പറയുന്നു. അടുത്ത വര്‍ഷമാകുമ്പോഴേക്കും കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പങ്കെടുത്ത് വിജയലക്ഷ്മി വ്യക്തമാക്കി.
''അടുത്ത വര്‍ഷം ലോകം കണ്ടിരിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്. ഈ വെളിച്ചമൊക്കെ കാണാം''. പ്രതീക്ഷയുടെ നിറം കലര്‍ന്ന വാക്കുകളാല്‍ വിജയലക്ഷ്മി പറഞ്ഞു.
ഈ വരുന്ന ഒക്ടോബര്‍ 22-നാണ് വൈക്കം മഹാദേവക്ഷേത്രത്തില്‍ വിജയലക്ഷ്മിയുടെയും അനൂപിന്റെയും വിവാഹം.''ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.
മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രി ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''. - വിവാഹത്തെക്കുറിച്ച് വിജയലക്ഷ്മി