Latest News

സ്ഫടികത്തിലെ ഉര്‍വ്വശിയുടെ ചെറുപ്പക്കാലം മനോഹരമാക്കി; വടക്കന്‍ വീരഗാഥ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ബാലതാരമായെത്തിയെങ്കിലും ഇപ്പോള്‍ തിളങ്ങുന്നത് ഡോക്ടറായി; തിരുവനന്തപുരം സ്വദേശി ആര്യയെ അറിയാം

Malayalilife
സ്ഫടികത്തിലെ ഉര്‍വ്വശിയുടെ ചെറുപ്പക്കാലം മനോഹരമാക്കി; വടക്കന്‍ വീരഗാഥ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ബാലതാരമായെത്തിയെങ്കിലും ഇപ്പോള്‍ തിളങ്ങുന്നത് ഡോക്ടറായി; തിരുവനന്തപുരം സ്വദേശി ആര്യയെ അറിയാം

ലയാളത്തിലെ കാലത്തെയും മികച്ച ക്ലാസിക് സിനിമകളില്‍ ഒന്നാണ് സ്പടികം. 1995ലാണ് സ്ഫടികം സിനിമ തീയറ്ററിലെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമയിലെ പല രംഗങ്ങളും ഇന്നും മലയാളികള്‍ക്ക് ഹൃദയത്തിലുണ്ട്...സ്ഫടികത്തില്‍ തോമാച്ചായനും തുളസിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ക്കും ആരാധകരുണ്ട്.ഈ സിനിമയില്‍ ഉര്‍വശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു തുളസി. 

ഈ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് തിരുവനന്തപുരം സ്വദേശി ആര്യ ആണ്. വടക്കന്‍ വീരഗാഥ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചെഹങ്കിലും ആര്യ ഇപ്പോള്‍ തിളങ്ങുന്നത് ഡോക്ടറായിട്ടാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് താരം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ നേത്ര ചികിത്സ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിട്ടാണ് താരം ജോലി ചെയ്യുന്നത്. 

ഏഴാം ക്ലാസില്‍ വെക്കേഷന്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ആയിരുന്നു ഇവര്‍ സ്പടികം സിനിമയില്‍ അവതരിപ്പിക്കുന്നത്. ഉര്‍വശിയുടെ കുട്ടിക്കാലം ആയിരുന്നു ഇവര്‍ അവതരിപ്പിച്ചത്. ഒരുപാട് ഡയലോഗുകള്‍ ഒന്നും ഇല്ലാ. തോമസ് ചാക്കോ എന്നു വിളിക്കുന്ന ഒരൊറ്റ ഡയലോഗ് മാത്രമായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്. പിന്നീട് രണ്ടോ മൂന്നോ സീനുകള്‍ മാത്രം.

ഈ സിനിമയിലെ ഒരു ഗാനമായിരുന്നു ഓര്‍മ്മകള്‍ എന്നത്. അത് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. അതേസമയം താരം ഇപ്പോള്‍ തിരുവനന്തപുരത്ത് തന്നെയാണ് താമസിക്കുന്നത്. 25 വര്‍ഷത്തിനിപ്പുറം എന്തുകൊണ്ടാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തതെന്ന് വെളിപ്പെടുത്തുകയാണ് ആര്യ. സ്ഫടികത്തിനു ശേഷം ധാരാളം സിനിമാ ഓഫറുകളൊക്കെ വന്നിരുന്നു. പ്രീഡിഗ്രിയി പഠിക്കുന്ന സമയമായിരുന്നു അത്. അന്നെന്തോ പഠിക്കണമെന്ന് തോന്നി. അങ്ങനെയാണ് അഭിനയമൊക്കെ 
വിട്ട് എംബിബിഎസിനു ജോയിന്‍ ചെയ്തത്. പ്രീഡിഗ്രി മുതല്‍ എംബിബിഎസ് കഴിഞ്ഞ് പിജി ആകുന്നതു വരെ 15 വര്‍ഷത്തോളം ടിവിയില്‍ ആങ്കറിങ് ചെയ്തിരുന്നു. പിന്നെ പതുക്കെ ചാനലില്‍ നിന്നും മാറി. കുറച്ചുകാലം ഷോകളും ഗവണ്‍മെന്റിന്റെ പരിപാടികളൊക്കെ ആങ്കറിങ് ചെയ്യുമായിരുന്നും, ഇപ്പോള്‍ അതും ചെയ്യുന്നില്ല.

തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജിലെ നേത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഭര്‍ത്താവ് അരുണും ഡോക്ടറാണ്. അഭിരാമും അനുരാധയുമാണ് മക്കള്‍. ജോലിക്ക് ബുദ്ധിമുട്ടി വരാതെ ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആര്യ പറഞ്ഞു.

spadikam fame arya anup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES