Latest News

സിനിമാക്കാരെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല പൊതുജനത്തിന്; സ്വന്തം വീട്ടിലെ കാര്യങ്ങള്‍ തെരുവില്‍ ചര്‍ച്ച ചെയ്യാതിരിക്കുക; മി.ടുവിനെതിരെ ശിവാനി ഭായി 

Malayalilife
സിനിമാക്കാരെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല പൊതുജനത്തിന്; സ്വന്തം വീട്ടിലെ കാര്യങ്ങള്‍ തെരുവില്‍ ചര്‍ച്ച ചെയ്യാതിരിക്കുക; മി.ടുവിനെതിരെ ശിവാനി ഭായി 

മീടു ഇന്ത്യന്‍ സിനിമയില്‍ കത്തി പടരുമ്പോള്‍ വ്യത്യസ്ത സ്വരമുയര്‍ത്തി മലയാളി താരം ശിവാനി ഭായ്. ഇത്തരം കാര്യങ്ങളോട് അപ്പോള്‍ തന്നെ പ്രതികരിക്കാതെ 10-25 വര്‍ഷത്തിനു ശേഷം വിളിച്ചു പറയുന്നത് ശരിയല്ല. എന്തെങ്കിലുമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ സംഘടനയില്‍ പരാതിപ്പെട്ട് നടപടിയെടുക്കുകയാണ് വേണ്ടതെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ ശിവാനി പറഞ്ഞു.

ശിവാനിയുടെ കുറിപ്പ്:

Me too#...സംഗതി കൊള്ളാം... ഭാവിയില്‍ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന ആളുകളുടെ എണ്ണം കുറയും...

നല്ലതും ചീത്തയും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്... ചില പുരുഷന്മാര്‍ അവരുടെ സ്വഭാവ വൈകല്യം കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറും,ചിലര്‍ സ്ത്രീകളില്‍ നിന്ന് ഉണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റത്തില്‍ വശപ്പെട്ടു മോശമായി പെരുമാറിയേക്കാം....

സിനിമയിലെ സഹോദരിമാരോട് ഒരു അപേക്ഷ :

കഴിയുമെങ്കില്‍ ഇത്തരം കഥകള്‍ വിളിച്ചു പറഞ്ഞു നടക്കാതിരിക്കുക... പൊതുവെ സിനിമാക്കാരെ കുറിച്ച് അത്ര നല്ല അഭിപ്രായ ഒന്നുമില്ല പുറം ലോകര്‍ക്ക് ... ചുറ്റും ഇപ്പോള്‍ കൂടി നിന്ന് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ഒക്കെ പോകും... ഒറ്റയ്ക്കാവും... അപ്പോള്‍ മാത്രമേ നിങ്ങള്‍ അഭിനയിച്ചു ഉണ്ടാക്കിയ സല്‍പ്പേരു സാധാരണ ജനങ്ങള്‍ക്കിടയില്‍ നശിച്ചു പോയ കഥ അറിയൂ.... 


നടീ നടന്മാര്‍ക്ക് ഒരു സംഘടനയുണ്ട്, നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അവിടെ പരാതിപ്പെടൂ... പരിഹരിക്കൂ.... സ്വന്തം വീട്ടിലെ കാര്യം തെരുവില്‍ ആരും ചര്‍ച്ച ചെയ്യിക്കപ്പെടാന്‍ ആഗ്രഹിക്കില്ല... ലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായം ആണ് സിനിമ.. അന്തസ്സായി എന്റെ അച്ഛന്‍ സിനിമ കുടുംബത്തിലെ അംഗം ആണെന്ന് ഇപ്പോള്‍ വിളിച്ചു പറയുന്ന കുഞ്ഞു,നിങ്ങളുടെ ഇത്തരം പ്രവര്‍ത്തി കൊണ്ട് നാളെ അതിനു മടിക്കും...

പൊതുജനം കണ്ണില്‍ കാണാത്ത ഒരു വിഷയത്തെ രണ്ട് തരത്തില്‍ ആണ് സമീപിക്കുന്നത്, ഒരു കൂട്ടര്‍ ഇരയ്ക്ക് ഒപ്പവും ഒരു കൂട്ടര്‍ പീഡിപ്പിച്ച ആള്‍ക്കൊപ്പവും.... അതായത് രണ്ടു പേരെയും സമൂഹം മോശമായി തന്നെ കാണും എന്ന് സാരം... 10 കൊല്ലം മുന്‍പുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോള്‍ അയാള്‍ക്ക്... പേര കുട്ടികള്‍ വരെ ആയിട്ടുണ്ടാകും.. ഒരേ സമയം നശിക്കുന്നത് എത്ര പേരുടെ അഭിമാനം ആണ്...

നിനക്ക് അഭിനയം മോഹം ഉണ്ടോ? നീ അവസരം ചോദിക്ക്... പകരം ചോദിക്കുന്നത് നിന്റെ മാനത്തെ ആണെങ്കില്‍ പരാതിപെടണം... അന്ന് തന്നെ... അല്ലാതെ 10 കൊല്ലം കഴിഞ്ഞിട്ടല്ല....

ജനങ്ങള്‍ അത്ഭുതത്തോടെയും ആരാധനയുടെയും ബഹുമാനത്തോടെയും പുറത്ത് നിന്ന് നോക്കി കാണുന്ന മഹത്തായ സിനിമ ലോകത്തെ ദയവായി മറ്റുള്ളവര്‍ക്ക് കല്ലെറിയാന്‍ പറ്റുന്ന വിധം തെരുവില്‍ വലിച്ചിടരുത്. 

Read more topics: # shivani critic mee too
shivani critic mee too

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES