Latest News

കൂടുതൽ സിനിമയിലും സുരേഷ് ഗോപിയുടെ നായികയായിരുന്നു; പക്ഷേ ജീവിതത്തിൽ ബിജു മേനോന്റെ നായികയായി; നടി സംയുകതയുടെ ജീവിത കഥ

Malayalilife
കൂടുതൽ സിനിമയിലും സുരേഷ് ഗോപിയുടെ നായികയായിരുന്നു; പക്ഷേ ജീവിതത്തിൽ ബിജു മേനോന്റെ നായികയായി; നടി സംയുകതയുടെ ജീവിത കഥ

സിനിയിൽ നിന്ന് തന്നെ ജീവിത പങ്കാളിയെ കണ്ടെത്തിയവരും സ്വീകരിച്ചവരും നിരവധി പേരാണ്. അതിൽ പലരും പിരിഞ്ഞ് പോയിട്ടുമുണ്ട്. അങ്ങനെ പോകാത്തവരിൽ പ്രധാനികളാണ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സംയുക്ത വർമയും ബിജു മേനോനും. ബിജു മേനോൻ ഒരു മലയാളചലച്ചിത്ര അഭിനേതാവാണ്. 1995-ൽ പുത്രൻ എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന സം‌യുക്ത വർമ്മയാണ് ഭാര്യ.

1979 ൽ തിരുവല്ലയിൽ രവി വർമയുടെയും ഉമാ വർമയുടെയും മകളായാണ് സംയുക്ത ജനിച്ചത്. തൃശ്ശൂരുള്ള കേരളം വർമ്മ കോളേജിൽ നിന്നുമാണ് താരം കലാലയ വിദ്യാഭാസം പൂർത്തി ആക്കിയത്. സംയുക്ത വർമ്മ മലയാളചലച്ചിത്രരംഗത്തെ പ്രശസ്തയായ നടി ആയിരുന്നു പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും 2000 ലും  എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. ദക്ഷ ധാർമിക എന്നാണ് ഇവരുടെ മകന്റെ പേര്.

ഒരു ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ്മ വെള്ളിത്തിരയിലെത്തുന്നത്. കേവലം നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനെട്ടോളം ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്തയ്ക്ക് ലഭിച്ചിരുന്നു. തൊട്ട് അടുത്ത വര്‍ഷം മധുരനൊമ്പരകാറ്റ്, മഴ, സ്വയംവര പന്തല്‍ എന്നീ സിനിമകളിലെ പ്രകടനം വിലയിരുത്തി മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയ്കുതയെ തേടി വീണ്ടുമെത്തി. ഇതില്‍ രണ്ട് ചിത്രങ്ങളിലും നായകന്‍ ബിജു മേനോനായിരുന്നു. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തിയവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴയും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമൊക്കെ ചെയ്യുന്ന സമയത്ത് ഇവരുടെ ഉള്ളിലും പ്രണയമഴയായിരുന്നുവെന്ന്‌സുഹൃത്തുക്കളും പറഞ്ഞിരുന്നു. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്.

സാധാരണ ഉള്ള കാമുകികാമുകന്മാരെ പോലെ അല്ലാതെ കുറച്ചുകൂടി സീരിയസ് ആയിരുന്നു ഇവരുടെ പ്രണയം. പ്രണയത്തിലായിരുന്ന കാലത്ത് അഞ്ചു മിനുട്ടില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലാത്ത കമിതാക്കളാണ് ഇരുവരും. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന് ഇപ്പോഴും അവര്‍ക്കറിയില്ല. ഒന്നുമാത്രമറിയാം ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ പറയുന്ന സമയത്ത് അവര്‍ അതേക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ബിജുവിന് കത്തെഴുതാറുണ്ട് ഇപ്പോഴും സംയുക്ത. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതൊക്കെ എഴുതി ഒടുവില്‍ മിസ് യൂ എന്നെഴുതും. എന്നിട്ട് ബിജുവിന്റെ ബാഗില്‍ വയ്ക്കും. ഷൂട്ടിങ് സീറ്റിലോ മറ്റെവിടെലോ പോയത് ബിജു മേനോൻ അത് വായിക്കും. അങ്ങനെ ഇന്നും നിൽക്കുന്നുണ്ട് ഇവരുടെ പ്രണയം.

samyuktha varma biju menon family love story life malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES