Latest News

അയാളെന്റെ പാന്റിനുള്ളിലൂടെ കയ്യിട്ടു; ഞാന്‍ എതിര്‍ത്ത് അയാളെ തള്ളി മാറ്റി; ഹോളിവുഡില്‍ പ്രശസ്തനായ ആ വ്യക്തി ഒരു സ്വവര്‍ഗഅനുരാഗിയാണ്; മീ.ടു വെളിപ്പെടുത്തലുമായി നടന്‍ സാഖിബ് സലീം

Malayalilife
അയാളെന്റെ പാന്റിനുള്ളിലൂടെ കയ്യിട്ടു; ഞാന്‍ എതിര്‍ത്ത് അയാളെ തള്ളി മാറ്റി; ഹോളിവുഡില്‍ പ്രശസ്തനായ ആ വ്യക്തി ഒരു സ്വവര്‍ഗഅനുരാഗിയാണ്; മീ.ടു വെളിപ്പെടുത്തലുമായി നടന്‍ സാഖിബ് സലീം

സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അത് പലരും മൂടി വയ്ക്കാനാണ് ശ്രമിക്കാറുള്ളത്. ഇപ്പോഴിത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡിലെ യുവ നടന്‍ സാഖിബ് സലീമാണ് രംഗത്തെത്തിയിട്ടുണ്ട്. മീടൂവിനേക്കാലും ഞെട്ടിപ്പിക്കുന്ന അനുഭവമാണ് സാഖിബ് തുറന്നു പറഞ്ഞിരിക്കുന്നത്.


ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചു.ഉത്തരവാദിയുടെ പേര് എടുത്തു പറയാതെയായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. അഭിനയരംഗത്തേയ്ക്ക് കാലെടുത്തു വച്ച തുടക്ക കാലത്തായിരുന്നു നടന് ഇത്തരത്തിലുളള ഒരു സംഭവം നേരിടേണ്ടി വന്നത്. ആരുടേയും പേര് എടുത്തു പറയാന്‍ താന്‍ ഉദ്യോഗിക്കുന്നില്ലെന്നും സാഖിബ് പറഞ്ഞു. ഇരുപതാം വയസിലായിരുന്നു സാഖിബ് ബോളിവുഡില്‍ അരങ്ങേയറ്റം കുറിച്ചത്.

തനിയ്ക്ക് ഇരുപത്തിയെന്ന് വയസ്സുമാത്രമായിരുന്നു അന്നത്തെ പ്രായം. സിനിമ അഭിനയം തുടങ്ങിയ കാലമായിരുന്നു അത്. അപ്പോഴാണ് തനിയ്ക്ക് ഇത്തരത്തിലുള്ള അപമാനശ്രമം ഉണ്ടായതെന്ന് നടന്‍ പറഞ്ഞു. സിനിമയില്‍ ഒട്ടനവധി സ്വവര്‍ഗാനുരാഗികളുണ്ട്. ഒരിക്കല്‍ ഒരാള്‍ തന്റെ പാന്റിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ അയാളെ താന്‍ തള്ളി മറ്റുകയായിരുന്നു. ആ വ്യക്തി ഒരു സ്വവര്‍ഗാനുരാഗിയായിരുന്നു.


ജീവിതത്തിലെ ഒരു വല്ലാത്ത് അനുഭവമായിരുന്നു അതെന്ന് നടന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെ കുറിച്ച് ഇന്നും ഓര്‍ക്കുമ്‌ബോള്‍ ശരിയ്ക്കും ദേഷ്യം വരാറുണ്ടെന്നും സാഖിബ് പറഞ്ഞു. അന്ന് തനിയ്ക്ക് ഇരുപത്തിയെന്ന് വയസ്സു മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ അന്ന് ഞാന്‍ ശരിയ്ക്കും ഭയന്നിരുന്നു. എന്നാല്‍ സിനിമ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പലര്‍ക്കും സമാനമായ ഇത്തരത്തിലുളള അനുഭവങ്ങള്‍ ഉണ്ടായി കാണുമെന്നും നടന്‍ പറഞ്ഞു.

നടന്‍ ആയുഷ്മാനും ഇത്തരത്തിലുള്ള ഒരു സംഭവം വെളിപ്പെടുത്തിയിരുന്നു. ഒരു സംവിധായകന്‍ തന്നോട് ലിംഗം കാണിച്ചു തരാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നെ ആയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും താരം പറഞ്ഞു. താന്‍ ഇതിനെ ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആവശ്യം നടന്നില്ലെന്നും ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ തുടക്ക സമയത്ത് തനിയ്ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രണ്‍വീര്‍ സിങ്ങും വെളിപ്പെടുത്തിയിരുന്നു. തന്നോട് ഒരാള്‍ മോശമായി പെരുമാറിയെന്നായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നെന്നും രണ്‍വീര്‍ അന്ന് പറഞ്ഞിരുന്നു. രണ്‍വീറിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.

salib khalim mee to against hollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES