ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ഇപ്പോഴിതാ താരത്തിന്റെ ചില പുതിയ വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പരിപാടികളും അവതരണവുമായി വീട്ടില്‍ നില്‍ക്കാന്‍ സമയം ഇല്ലാതിരുന്ന റിമി ടോമിയും ലോക്ഡൗണില്‍ വീട്ടില്‍ കുടുങ്ങി. സഹോദരങ്ങളും റിമിക്കൊപ്പം വീട്ടിലുണ്ട്. ഇപ്പോള്‍ കാപ്പുച്ചിനോ ഉണ്ടാക്കുന്നതിന്റെ വീഡിയോയും കുര്‍ബ്ബാന കൂടുന്നതിന്റെയും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയും വീഡിയോയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കപ്പുച്ചീനോയുടെ റെസിപിയാണ് വൈറല്‍ ആയിരിക്കുന്നത്. 'കാപ്പുച്ചിനോ ട്രൈ ചെയ്തുനോക്കൂ, സിംപിള്‍ ആയി ഉണ്ടാക്കാം വളരെ ടേസ്റ്റിയാണ്', എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം താരം പങ്കിട്ടത്. ഇതിനു നമിത അടക്കമുള്ള താരങ്ങളാണ് കമന്റുകള്‍ നല്‍കി രംഗത്ത് വന്നത്. തനിക്കും വേണം എന്നണ് നടി നമിത കമന്റ് ചെയ്തിരിക്കുന്നത്. അങ്ങോട്ട് വന്നാല്‍ പോലീസ് പിടിക്കും ലോക് ഡൗണ്‍ കഴിയട്ടെട്ടോ എന്നാണ് റിമി ഇതിന് മറുപട് നല്‍കിയായി കമന്റ് ചെയ്്തിരിക്കുന്നത്. റിമി എന്തെങ്കിലും ഫുഡ് ഉണ്ടാക്കിയിട്ട് ഒരു വീഡിയോ ഇട് ഞങ്ങള് കാണട്ടെ റിമി കൊച്ചിന് എന്തെങ്കിലും ഉണ്ടാക്കാന്‍ അറിയുമോ എന്നാണ് കാപ്പിച്ചിനോ ഉണ്ടാക്കുന്ന വീഡിയോയ്ക്ക് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്ന കമന്റ്.
നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോകള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. റിമി ടോമിയുടെ വര്‍ക്കൗട്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. സഹോദരന്‍ റിങ്കുവിന്റെ മകള്‍ കണ്‍മണിയെയും സഹോദരിയുടെ മകന്‍ കുട്ടാപ്പിയെയും വീഡിയോയില്‍ കാണാം.
വീട്ടില്‍ വച്ച് സണ്‍ ഡേ കുര്‍ബ്ബാന കൂടുന്നതിന്റെ വീഡിയോയും റിമി ഇന്‍സ്റ്റയില്‍ പങ്കിട്ടിട്ടുണ്ട്. ലോക് ഡൗണ്‍ വന്നേപ്പിന്നെ സണ്‍ ഡേ കുര്‍ബാന മുടക്കാറില്ല. അങ്ങനെ ഒരു ഗുണം ഉണ്ടായി. എത്രയും വേഗംഈ ദുരിതം ഒന്ന് അവസാനിക്കാന്‍ പ്രാര്‍ത്ഥിക്കാം എന്നാണ് റിമി ടോമി കുറിച്ചത്.