മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് നടി റിമ കല്ലിങ്കല്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ശക്തമായ നിലപാട് എടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെ ംഎന്നും കസബ എന്ന സിനിമയിലെ സ്ത്രിനവിരുദ്ധ നിലപാടുകളില്‍ മ്മൂട്ടിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോഴും മമ്മൂട്ടി ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ധീരമായ നിലപാട് ആയെനെയെന്നും റിമ കുറ്റപ്പെടുത്തുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ എന്ന് റിമാ കല്ലിങ്കല്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് ഞങ്ങള്‍ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെ. അത് കാര്യങ്ങള്‍ മാറ്റിമറിച്ചേനെ. കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ. റിമ പറയുന്നു.
എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തു കൊണ്ടാണെന്ന് കൂടി നമ്മള്‍ ചിന്തിക്കണം. അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോഗിച്ച് കളിക്കുന്നു.അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം.മോഹന്‍ലാലിന് പിന്നില്‍ എഎംഎംഎ ഒളിച്ചിരിക്കുകയാണ്. വിഷയത്തെ എത്രവഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല. രണ്ടുപേരിലേയും ആര്‍ട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. റിമ കൂട്ടിച്ചേര്‍ത്തു.
കസബ വിവാദത്തില്‍ വലിയ വിമര്‍ശനമാണ് മമ്മൂട്ടി ആരാധകരില്‍ നിന്ന് നടി പാര്‍വതിക്ക് നേരിടേണ്ടി വന്നത്. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞതോടെയാണ് അന്ന് വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയത്.