Latest News

ഒന്നല്ല നാലാമത്തെ കല്യാണം പോലും ശരിയായ തീരുമാനമായിരുന്നില്ല; ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ പോലും മകനോടാണ് ചോദിക്കുന്നത്; നടി രേഖ രതീഷിന്റെ ജീവിത കഥ

Malayalilife
ഒന്നല്ല നാലാമത്തെ കല്യാണം പോലും ശരിയായ തീരുമാനമായിരുന്നില്ല; ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ പോലും മകനോടാണ് ചോദിക്കുന്നത്; നടി രേഖ രതീഷിന്റെ ജീവിത കഥ

കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി രേഖ രതീഷ്. മലയാളം ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി. പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ മനസ്സ് എന്ന പരമ്പരയിലും, നക്ഷത്രദീപങ്ങള്‍ എന്ന റിയാലിറ്റി ഷോയിലും രേഖ രതീഷിന്‌റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. നിലവില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പൂക്കാലം വരവായി എന്നീ പരമ്പരകളിലൂടെയാണ് രേഖ രതീഷ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മാമ്പഴക്കാലം, പല്ലാവൂര്‍ ദേവനാരായണന്‍ എന്നീ സിനിമകളിലാണ് നടി അഭിനയിച്ചത്. അമ്മയായും അമ്മായിഅമ്മയായുമൊക്കെ സീരിയലുകളില്‍ നിറഞ്ഞുനിന്ന താരം കൂടിയാണ് രേഖ രതീഷ്.

തിരുവനന്തപുരത്താണ് താരം ജനിച്ചതെങ്കിലും വളർന്നതു ചെന്നൈയിലാണ്. മാതാപിതാക്കൾ ചലച്ചിത്രരംഗത്തുള്ളവരായിരുന്നു. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ്ങ് കലാകാരനായിരുന്നു. അമ്മ രാധാമണി നാടക-സിനിമാനടിയും ഡബ്ബിങ്ങ് കലാകാരിയുമായിരുന്നു. ശാരിക സന്തോഷ്, ശശികല എന്നിവരാണ് സഹോദരങ്ങൾ. 18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത്, കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടുനിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺകുഞ്ഞുണ്ട്. മുന്‍പ് നാല് വിവാഹം കഴിഞ്ഞ താരം ഇപ്പോള്‍ ഈ മകനൊപ്പമാണ് താമസം. മകനൊപ്പം നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ രേഖ രതീഷ് ഇന്‌സ്റ്റഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്.

അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നില്ല. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു എന്നൊക്കെയാണ് താരം പറയുന്നത്.

വളരെ കുഞ്ഞിലേ അതായത് 4 വയസുള്ളപ്പോൾ ഉന്നൈ നാൻ സന്തിത്തെൻ എന്ന തമിഴ് ടി.വി. പരമ്പരയിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചു. ക്യാപ്റ്റൻ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എ. എം. നസീർ സംവിധാനം നിർവ്വഹിച്ച മനസ്സ് എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളിൽ അഭിനയിച്ചു. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി. മികച്ച നടിക്കുള്ള 2014 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം, മികച്ച സ്വഭാവനടിക്കുള്ള 2015 , 2016 , 2017 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം, ജൂറി പാരമർശം 2018 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം എന്നിവയും ലഭിച്ച നടിയാണ് താരം.

rekha ratheesh actress malayalam movie serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES