ഒരു കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. പിന്നീട് അഭിനയത്തിലൂടെയും വിസ്മയിപ്പിച്ച പ്രിയ ബോളിവുഡില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലാണ് താരം. എന്നാൽ 72 ലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത്ഏറെ വാർത്ത ആയിരുന്നു എങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലേക്ക് വീടിനും നടി പ്രിയ വാര്യര്‍ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ എന്തുകൊണ്ടാണ് വിടാന്‍ തീരുമാനിച്ചത് എന്ന ആരാധകരുടേയും ട്രോളന്മാരുടേയും ചോദ്യത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ.
താരം ഇതിനെതിരെ പ്രതികരണം നടത്തിയിരിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ്. താരം ആരാധകരുമായി ഇംഗ്ലീഷിലാണ് സംവദിച്ചത്. കേരളത്തിന് പുറത്തുള്ളവരാണ് തന്റെ ഫോളോവേഴ്സില്‍ ഭൂരിഭാഗം പേരും എന്നും അവര്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നത് എന്നും പ്രിയ വ്യക്തമാക്കി. മനശാന്തിയും മാനസികാരോഗ്യവുമാണ് തനിക്ക് മുഖ്യമെന്നും സോഷ്യല്‍ മീഡിയ തന്നെ കൂടുതല്‍ സ്വാധീനിക്കാന്‍ തുടങ്ങിയതോടെയാണ് ഇടവേള എടുത്തതെന്നും താരം തുറന്ന് പറഞ്ഞു.
''ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്സും ഡിസ്ലൈക്കുമെല്ലാം എന്നെ സമ്മര്‍ദ്ദത്തിലാക്കി. അതോടെയാണ് ഇടവേള എടുത്തത്'. ഭാവിയിലും തനിക്ക് ഇടവേള എടുക്കണമെന്നു തോന്നിയാല്‍ എടുക്കുമെന്നും പ്രിയ പറഞ്ഞു. എന്നാല്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇടവേള എടുക്കില്ലെന്നും തനിക്ക് ഇത് പ്രൊഫഷണല്‍ സ്പേസ് കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രം തന്റെ സ്വകാര്യ ഇടമാണെന്നും ഇവിടെനിന്ന് ഇടവേളയെടുക്കുന്നതില്‍ എന്തിനാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ചോദിച്ച പ്രിയ ട്രോളുകള്‍ കാരണമാണ് താന്‍ ഇന്‍സ്റ്റഗ്രാം വിട്ടതെന്ന ആരോപണത്തിനും മറുപടി പറഞ്ഞു. 'നിരവധി ട്രോളുകള്‍ക്ക് ഇരയായ ആളാണ് താന്‍. ഒരിക്കലും അത് തനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തതെന്ന് ചിലര്‍ പറഞ്ഞു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് പ്രിയ പറയുന്നത്. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്.' ഞങ്ങളെമനുഷ്യരായി പരിഗണിക്കണം.
കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്‍റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്‍റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു. എന്തായിരിക്കും എന്‍റെ ഭാവി, എന്‍റെ കരിയര്‍ എന്നുള്ള ചിന്തകള്‍, എന്‍റെ വ്യക്തിപരമായ പ്രശ്നങ്ങള്‍. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്‍റുകള്‍ പ്രയാസമാണ്. കരിയറിലെ എന്‍റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേല്‍പ്പിക്കും. അതിനാല്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ചെയ്യരുതെന്നും വീഡിയോയില്‍ താരം പറഞ്ഞു.