ചോക്ലേറ്റിലെ കഥയുമായി വീണ്ടും ഉണ്ണി മുകുന്ദന്‍ എത്തുന്നു. പൃഥിരാജ് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ അതേ പേരിലാണ് ചിത്രം എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ കഥ തമി ചോക്ലേറ്റ് അല്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
മൂവായിരം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ഒരു ആണ്‍കുട്ടി പഠിക്കാനെത്തുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങള്‍ ആവിഷ്‌കരിച്ച പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റിന്റെ അതേ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ചിത്രമെത്തുകയാണ്.. ഉണ്ണിമുകുന്ദനാണ് ചിത്രത്തിലെ നായകന്‍. മൂവായിരം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്കെത്തുന്ന ആണ്‍കുട്ടിയുടെ കഥ തന്നെയാണ് പുതിയ ചോക്ലേറ്റും പറയുന്നത്. പക്ഷേ ഉണ്ണിമുകുന്ദന്റെ കഥാപാത്രം കോളേജിലെത്തുന്നത് പഠിക്കാനോ പഠിപ്പിക്കാനോ അല്ല. ഉണ്ണിമുകുന്ദന്‍ കാമ്പസിലെത്തുന്നതെന്തിനാണ് എന്നതാണ് ചിത്രത്തിന്റെ സസ്പെന്‍സ്.
പരസ്യചിത്ര സംവിധായകനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചോക്ലേറ്റിന് രചന നിര്‍വഹിക്കുന്നത് സേതുവാണ്. സച്ചിയോടൊപ്പം പൃഥ്വിരാജിന്റെ ചോക്ലേറ്റിന് രചന നിര്‍വഹിച്ചതും സേതുവായിരുന്നു. ജോഷി സംവിധാനം ചെയ്ത സെവന്‍സിന് ശേഷം പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രമാണ് ചോക്ലേറ്റ് നിര്‍മ്മിക്കുന്നത്. പി.കെ. മുരളീധരനും ശാന്താമുരളിയും ചേര്‍ന്നാണ് പൃഥ്വിരാജ് ചിത്രം ചോക്ലേറ്റ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ അവകാശം അവരില്‍ നിന്ന് വാങ്ങിക്കഴിഞ്ഞതായി സന്തോഷ് പവിത്രം പ്രതികരിക്കുന്നു. താരനിര്‍ണയം പൂര്‍ത്തിയായി. വരുന്ന ജനുവരിയില്‍ എറണാകുളത്ത് തുടങ്ങും. കോഴിക്കോടാണ് മറ്റൊരു ലൊക്കേഷന്‍. ഗാനങ്ങള്‍ ഗ്രീസില്‍ ചിത്രീകരിക്കാനാണ് തീരുമാനം.