പ്രയാഗയ്ക്ക് ഇത് സ്വപ്‌ന സാഫല്യം; ബിരുദദാന ചടങ്ങില്‍ സുന്ദരിയായി പ്രയാഗ; താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍

Malayalilife
പ്രയാഗയ്ക്ക് ഇത് സ്വപ്‌ന സാഫല്യം; ബിരുദദാന ചടങ്ങില്‍  സുന്ദരിയായി പ്രയാഗ; താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍

ട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു മുറയ് വന്ത് പാര്‍ത്തായ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ചെറിയ വേഷങ്ങളില്‍ നിന്നും നായികയിലേക്ക് എത്തിയ പ്രയാഗ അഭിനയത്തിനൊപ്പം തന്നെ വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കുന്ന താരമാണ്. ഇപ്പോള്‍ തന്റെ ബിരുദ ദാന ചടങ്ങിലെ ചിത്രങ്ങള്‍ പ്രയാഗ പങ്കുവച്ചിരിക്കയാണ്.

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാര്‍്ട്ടിന്‍.സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ഒരു പഴയ ബോംബ് കഥ, ബ്രദേഴ്‌സ് ഡേ, കന്നഡയില്‍ ഗീത തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മികച്ച കഥാപാത്രങ്ങളുമായി തെന്നിന്ത്യില്‍ സജീവമാവുകയാണ്. സാധാരണ  അഭിനയത്തിലേക്ക് എത്തിയാല്‍ പിന്നെ പഠിത്തത്തിന് പ്രാധാന്യം നല്‍കാതെ സിനിമയില്‍ സജീവമാകാറാണ് താരങ്ങള്‍ ചെയ്യുക. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാണ് പ്രയാഗ. വിദ്യാഭ്യാസത്തിന് മുന്‍ഗണ നല്‍കിയ താരം ഷൂട്ടിങ്ങിനിടയ്ക്ക് പരീക്ഷ എഴുതാനായി എത്തിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എളമങ്കര ഭവന്‍സിലാണ് പ്രയാഗ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ പ്രയാഗ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ തന്റെ ബിരുദ ദാനച്ചടങ്ങിലെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഓരോ ദിവസം എന്ത് ധരിക്കണം എന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ബിരുദദാന ചടങ്ങ് എത്തി. സെന്റ് തെരാസാസീലെ എന്റെ ദിവസങ്ങള്‍ നല്ലൊരു ദിവസം അവസാനിച്ചു. ബിരുദം പൂര്‍ത്തിയാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുളള കാര്യം ആയിരുന്നില്ല. എന്നാല്‍ സിനിമയ്‌ക്കൊപ്പം അതും മുന്നോട്ടു പോയി. നല്ലൊരു ഭാവി ആശംസിക്കുന്നു എന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍  അത് ഉത്തരവാദിത്വങ്ങളെ മാറ്റി വയ്ക്കുകയാണ്  ചെയ്യുന്നത്. ജീവിതം ആരംഭിക്കുകയാണ് അതിന് തയ്യാറുമാണ്. അമ്മയ്ക്കും അച്ഛനും കോഫിക്കും നന്ദി. അധ്യാപകര്‍ക്കും ഉറ്റക്കൂട്ടുകാര്‍ക്കും കുടുംബത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും എനിക്കു നല്‍കിയതിന്. എനിക്ക് ആവശ്യത്തിന് അവധികള്‍ തന്നതിന് പ്രിയപ്പെട്ട സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നന്ദി. ബിരുദം നേടിയ എല്ലാവര്‍ക്കും ആശംസകള്‍.

ഗ്രാജുവേഷനിടെ സ്റ്റേജില്‍ വീഴാതെ നടക്കാന്‍ വലിയ ധൈര്യം വേണം. സ്പീഡില്‍ നടക്കാന്‍ .ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാല്‍ എന്ന വീഴാതെ നടത്തിയതിന് എന്റെ ഹീലുകള്‍ക്ക് നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ബിരുദം നേടി തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം കോട്ടണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും പ്രയാഗ പങ്കുവച്ചിരുന്നു. മനോഹരമായ പച്ച സാരിയണിഞ്ഞ് ബിരുദം നേടി അഭിമാനത്തോടെ മാതാപിക്കള്‍ക്കൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. നടിയുടെ അച്ഛനും അമ്മയും ഇത്ര ചെറുപ്പമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Read more topics: # prayaga martin hold degree
prayaga martin hold degree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES