നടി പദ്മപ്രിയ ഇന്ന് അമേരിക്കയില്‍; പദ്മപ്രിയയുടെ ജീവിത കഥ

Malayalilife
topbanner
നടി പദ്മപ്രിയ ഇന്ന് അമേരിക്കയില്‍; പദ്മപ്രിയയുടെ ജീവിത കഥ

ലായാളി പ്രേക്ഷകരുടെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് പത്മപ്രിയ. നാടൻ കഥാപാത്രങ്ങളും മോഡേൺ വേഷങ്ങളും പത്മപ്രിയയുടെ കൈകളിൽ ഭദ്രമാണ് എന്ന് തന്നെ പറയാം. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. തെലുങ്കിലൂടെ അഭിയരംഗത്ത് ചുവട് വെച്ച താത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം,ശ്രീനിവാസൻ എന്നിവർക്കൊപ്പം മികച്ച വേഷത്തിൽ തിളങ്ങാൻ പത്മപ്രിയക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ എത്തിയിട്ട് 11 വർഷത്തിലേറേയായി. ഇത്രയും നാൾ സിനിമയിൽ പിടിച്ച് നിൽക്കുക എന്നത് ചില്ലറ കാര്യമല്ലെന്നാമ് പത്മ പ്രിയ പറയുന്നത്. അഭിനയത്തോടും മോഡലിങ്ങിനോടും ഉളള അടങ്ങാത്ത അഭിനിവേഷമാണ് താരത്തെ വെളളിത്തിരയിലേക്ക് എത്തിച്ചത്. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്തയിരുന്നു താരം സിനിമയോട് ഇടവേള പറഞ്ഞ് പോയത്. ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

1983 ൽ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തില്‍ ഡെല്‍ഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളര്‍ന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. ബംഗാളി , ഹിന്ദി , കന്നഡ , മലയാളം , തെലുങ്ക് , തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണ് പത്മപ്രിയ ജാനകിരാമൻ. പത്മപ്രിയ ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റ് ആയി ജോലി നോക്കിയിരുന്നു. ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ ദൂരദർശനു വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം, 2009 ൽ പ്രത്യേക ജൂറി പുരസ്കാരം പഴശ്ശിരാജ, കുട്ടിസ്രാങ്ക് , പൊക്കിഷം,  കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മികച്ച രണ്ടാമത്തെ നടി - കറുത്ത പക്ഷികൾ, മികച്ച രണ്ടാമത്തെ നടി - പഴശ്ശിരാജ എന്നിവയൊക്കെ വാങ്ങി കൂട്ടിയ നടിയാണ് പദ്മപ്രിയ.

മലയാളസിനിമയില്‍ സജീവമായിരുന്ന സമയത്താണ് പത്മപ്രിയ സിനിമയില്‍ നിന്നും ഇടവേളയെടുത്തതും. എംബിഎ കഴിഞ്ഞ് ബിസിനസ് കണ്‍സള്‍ട്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു മലയാള സിനിമയില്‍ നിന്ന് അവസരം ലഭിക്കുന്നത്. അതും സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ നായികയായി രണ്ട് കുട്ടികളുടെ അമ്മയായിട്ടായിരുന്നു ചുവട് വെയ്പ്പ്. നല്ല ജോലി കളഞ്ഞിട്ട് സിനിമയ്ക്ക് പിന്നാലെ പോകണോ എന്നായിരുന്നു അച്ഛനും അമ്മയും ചോദിച്ചത്. എന്നാല്‍ ജീവിതത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതാന്ത്ര്യം ചെറുപ്പം മുതലെ അച്ഛന്‍ തന്നിരുന്നു. എന്റെ സന്തോഷത്തിന് എതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല. അമ്മ വേഷത്തിലൂടെ സിനിമയില്‍ എത്തിയത് കൊണ്ട് തന്നെ പ്രായത്തിന് ചേരുന്നന കഥാപാത്രങ്ങള്‍ തരാന്‍ പലരും മടി കാണിച്ച്. മിനിസ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാന്‍ അഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കുറെയധികം നല്ല സിനിമകള്‍ ചെയ്തു. മലയാളി പ്രേക്ഷകര്‍ മികച്ച പിന്തുണയായിരുന്നു നല്‍കിയിരുന്നത്. തനിയ്ക്ക് എല്ലാം തന്നത് സിനിമയാണെന്നും പത്മപ്രിയ പറഞ്ഞു.സിനിമ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും പഠനം തന്റെ രക്തത്തിലുള്ളതായിരുന്നു . പഠിക്കാനുള്ള ആഗ്രഹം വീണ്ടും തലപൊക്കുകയായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യല്‍ എന്റര്‍പ്രണേഴ്സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെ അങ്ങോട്ട് പോയി. അത് തന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു എന്ന പത്മപ്രിയ പറഞ്ഞു. അങ്ങനെയാണ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്തത്. എവിടെയാണോ അവിട സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി. ബാക്കിയൊക്കെ വേറൊരു മുറിയിലിട്ട് പൂട്ടി വയ്ക്കും. തന്റെ വിവാഹത്തെക്കുറിച്ചും പത്മപ്രിയ പറയുന്നുണ്ട്.

അമേരിക്കയില്‍ തന്നെ കാത്തിരുന്ന മറ്റൊരു വലിയൊരു സര്‍പ്രൈസ് ആയിരുന്നു ജാസ്മിന്‍ ഷാ. വിവാഹം. 2014 നവംബര്‍ 12ന് മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ജാസ്മിന്‍ അമേരിക്കയിലെ കൊളംബിയ സര്‍വകാലാശാലയിലും പത്മപ്രിയ ന്യൂയോര്‍ക്ക് സര്‍വകാലാശാലയിലും മാസ്റ്റേഴ്‌സിന് പഠിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും കണ്ടുമുട്ടിയത്.ഐ.ഐ.ടിയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പി.ജി കഴിഞ്ഞ ജാസ്മിന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും പി.ജിയുണ്ട്. കോര്‍പറേറ്റ് ലോകത്ത് നിന്നാണ് ജാസ്മിന്‍ സാമൂഹിക വികസന രംഗത്തേക്ക് വന്നത്.   ഇപ്പോള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാല്‍ അബ്ദുല്‍ ലത്തീഫ് പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ ദക്ഷിണേഷ്യന്‍ തലവനാണ്.

വിവാഹം തന്റെ ജീവിതത്തെ കുറച്ച് കൂടി ലളിതമാക്കുകയായിരുന്നു. എല്ലാവരും പറയുന്നത് വിവാഹത്തോടെ ഉത്തരവാദിത്വങ്ങള്‍ കൂടിയെന്നാണ് . പക്ഷെ എനിക്ക് ഉത്തരവാദിത്വങ്ങള്‍ കുറഞ്ഞത് പോലെയാണ്. തോന്നിയത്. അച്ഛനും അമ്മയ്ക്കും പുറമേ ഒരാള്‍ കൂടി എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. പാചകം ചെയ്യുന്നു, വായിക്കുന്നു.. രണ്ട് പേര്‍ക്കും അവരുടേതായ തിരക്കുകള്‍. കല്യാണം എന്നത് വളരെ മനോഹരമായ സംഗതിയാണെന്നും പത്മപ്രിയ പറയുന്നു.തിരക്കുള്ള നാട്ടില്‍ വന്നിട്ടും 24 മണിക്കൂര്‍ അധികമാണ്. ജോലി, വിശ്രമം, വ്യായാമം ആഘോഷം ഇതിനൊക്ക സമയം കണ്ടെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ മൊബൈല്‍ ഫോണ്‍ ഇവയില്‍ അധിക സമയ ചെലവിടാറില്ല. ന്യൂയോര്‍ക്കില്‍ പോയതില്‍ പിന്നെ കേരളത്തിലെ വിശേഷങ്ങള്‍ അധികം അറിയാറില്ല. കേരളം സ്വന്തം നാടുപോലെയാണെന്നും പത്മപ്രിയ പറയുന്നു.

കാഴ്ചയിലൂടെ മലയാളത്തില്‍ എത്തിയ പത്മപ്രിയ ഹിന്ദി,ബംഗാളി, തമിഴ്, മലയാളം,, തെലുങ്ക് ഭാഷകളിലായി 48 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ നാള്‍ക്കു ശേഷം 'ഇയ്യോബിന്റെ പുസ്തകം' എന്ന സിനിമയിലൂടെ ഈയിടെയാണ് പദ്മപ്രിയ തിരിച്ചു വന്നത്. ദേശീയ സിനിമാ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ വി.കെ ജാനകിരാമന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. കിര്‍ലോസ്‌കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫിനാന്‍സില്‍ എം.ബി.എ നേടി. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി നേടി. നാഷനല്‍ ലോ സ്‌കൂളില്‍നിന്ന് എന്‍വയണ്‍മെന്റല്‍ ലോയില്‍ പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്.

padmapriya malayalam movie tamil glamorous actress

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES