എംടിയുടെ 'രണ്ടാമൂഴം' തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. കേസ് തീര്‍പ്പാകുന്ന വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴത്തിന്റെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ചിത്രീകരണം വൈകുന്നുവെന്ന പരാതിയില്‍ രണ്ടാമൂഴം സിനിമയുടെ സ്‌ക്രിപ്റ്റ് തിരികെ ചോദിച്ച് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും എംടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാട്ടിയില്ലെന്നാണ് എംടി ഉന്നയിച്ചത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.
അതേസമയം, ചിത്രീകരണത്തിന്റെ പുരോഗതി എംടി വാസുദേവന്‍ നായറെ കൃത്യമായി അറിയിക്കാന്‍ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നു സിനിമ സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാര്‍.വി.മേനോന്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. ചിത്രത്തിന്റെ ആസൂത്രണവുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് താനും നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയും യു.എസ്.എയില്‍ പോയിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് സൂചന ഉണ്ടായിരുന്ന സിനിമയ്ക്കായി 1000 കോടിയാണ് മുതല്‍ മുടക്കുന്നത് എന്നാ. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് പറയുന്നത്.
മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന എം.ടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമന്‍ എന്ന കഥാപാത്രമായി അഭിനയിക്കും എന്നായിരുന്നു അണിയറ വാര്‍ത്തകള്‍. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നാണ് സംവിധായകന്‍ അടുത്ത ദിനം വരെ പറഞ്ഞത്. അതിനിടയിലാണ് അപ്രതീക്ഷിതമായി എംടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥ എംടി വാസുദേവന്‍ നായര്‍ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണജോലികള്‍ അനന്തമായി നീളുന്നതാണ് എം.ടിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്.