Latest News

മലയാളസിനിമയില്‍ തോണിക്കാരനായി എത്തി മെഗാസ്റ്റാറായി മാറിയ അഭിനയചക്രവര്‍ത്തി; ചതിയന്‍ചന്തു മുതല്‍ പഴശ്ശിത്തമ്പുരാന്‍ വരെ; പൊലീസ് റോള്‍ മുതല്‍ അംബേക്കര്‍ വരെ; ചട്ടമ്പി മുതല്‍ രാഷ്ട്രീയക്കാരന് വരെ; പകര്‍ന്നാട്ടങ്ങളില്‍ പകരക്കാരനില്ലാത്ത മലയാളത്തിന്റെ മമ്മൂക്ക 68ന്റെ തിളക്കത്തില്‍; ആശംസ നേര്‍ന്ന് താരങ്ങളും; മെഗാസ്റ്റാറിന്റെ ജീവിത രേഖ

എം.എസ് ശംഭു
മലയാളസിനിമയില്‍ തോണിക്കാരനായി എത്തി മെഗാസ്റ്റാറായി മാറിയ അഭിനയചക്രവര്‍ത്തി; ചതിയന്‍ചന്തു മുതല്‍ പഴശ്ശിത്തമ്പുരാന്‍ വരെ; പൊലീസ് റോള്‍ മുതല്‍ അംബേക്കര്‍ വരെ; ചട്ടമ്പി മുതല്‍ രാഷ്ട്രീയക്കാരന് വരെ; പകര്‍ന്നാട്ടങ്ങളില്‍ പകരക്കാരനില്ലാത്ത മലയാളത്തിന്റെ മമ്മൂക്ക 68ന്റെ തിളക്കത്തില്‍; ആശംസ നേര്‍ന്ന് താരങ്ങളും; മെഗാസ്റ്റാറിന്റെ ജീവിത രേഖ

നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും ...കാണാത്തത് കാണും... നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും... ചിരിച്ചുകൊണ്ട് കരയും.... മോഹിച്ച് കൊണ്ട് വെറുക്കും... ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു .എം.ടിയുടെ തിരക്കഥയില്‍  മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം  നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവത്തെ മലയാളികള്‍ കണ്ട് അമ്പരന്നത്. അമ്പരക്കുക കമാത്രമല്ല നിറഞ്ഞ് കൈയ്യടിക്കുകയും ചെയ്തു.മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കന്‍ വീരഗാഥയും എം.ടിയുടെ നിര്‍വചനങ്ങളിലെ മമ്മൂട്ടിയും ഇന്നും മലയാളികള്‍ക്ക് അത്ഭുതമാണ്. 69ാം വയസിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാര്‍ കടക്കുമ്പോള്‍ ആശംസയാല്‍ പൊതിയുകയാണ് ആരാധകര്‍. മലയാള സിനിമയിലെ എല്ലാ താരങ്ങളും മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിക്കഴിഞ്ഞു.

ജീവിത രേഖ

പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം  സെപ്റ്റംബര്‍ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മൂട്ടി ചുവടുപ്പിക്കുന്നത്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. . 1980ല്‍ മമ്മൂട്ടി വിവാഹിതനായി; സുല്‍ഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ.മകള്‍ സുറുമി, അഭിനയരംഗത്തേക്ക് കടന്നെത്തിയിട്ടില്ല.  രണ്ടു മക്കളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാളത്തിന്റെ മിന്നും താരമാണ്. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. 

Image result for mammootty

ന്യൂഡല്‍ഹി മുതല്‍ മാമാങ്കം വരെ 

ന്യൂഡല്‍ഹി എന്ന ജോഷി ചിത്രമാണ് മമ്മൂട്ടിയെന്ന നടനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റാന്‍ സഹായിച്ചത്. പിന്നീട് എണ്‍പതികളില്‍ ചെറുംതവലുതുമാചയി ലഭിച്ച അനേകം കഥാപാത്രങ്ങള്‍. 85കള്‍ക്ക് ശേഷമാണ് മലയാളത്തിന്റെ മമ്മൂട്ടി വസന്തത്തിന് തുടക്കം കുറിച്ചത്. ആദ്യകാല മമ്മൂട്ടിചിത്രങ്ങളില്‍ ശോഭനയും സുമലതയും അടക്കം പ്രിയനടിമാരുടെ നായകനായി അരങ്ങിലെത്തി. മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് ചുവടുറപ്പിച്ച ഇതേ കാലയളവില്‍ തന്നെ മോഹന്‍ലാല്‍-മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ വിജയങ്ങളും മലയാളികള്‍ ആഘോഷമാക്കി. 1981ല്‍ അഹിംസ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. 1984 അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിനും പിന്നാലെ 2009വരെ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍. 

1990ല്‍ ബഷീറിന്റെ മതിലുകളിലെ അഭിനയത്തിനും വടക്കന്‍ വീരഗാഥയിലെ ചന്തുവിനും ആദ്യത്തെ ദേശീയ പുരസ്‌കാരം. 94ല്‍ വിധേയന്‍, പൊന്തന്‍മാട എന്നീ ചിത്രങ്ങള്‍ രണ്ടാമത്തെ ദേശീയ അവാര്‍ഡ്‌സ്വന്തമാക്കാന്‍ സഹായിച്ചു. 1999ല്‍ പുറത്തിറങ്ങിയ അംബേക്കറിന് മികച്ച നടനുള്ള മൂനാമത്തെ അവാര്‍ഡും ലഭിച്ചു. 19 തവണ ദേശീയ അവാര്‍ഡ് പരിഗണനയില്‍ വന്ന് തള്ളപ്പെട്ട ഏക ഇന്ത്യന്‍ അഭിനേതാവും മ്മൂട്ടി തന്നെ.

എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തു


വടക്കന്‍ പാട്ടിലെ ഇരുമ്പാണിക്ക് പകരം മുളയാണി വച്ച ചന്ദുവിനെയല്ല മമ്മൂട്ടിയിലൂടെ മലയാളം കണ്ടത് നിസ്സഹായനായ ചതികള്‍ക്ക് മുന്നില്‍ മുട്ട്മടക്കിയനല്ലവനായ ചന്ദുവിനെ.. എം.ടിയുടെ ഭാഷ്യത്തിലെ ചന്ദുവിന് വികാരങ്ങളെ പിടിച്ചടക്കാന്‍ കഴിയാത്ത നിര്‍വികരാനായ ഒരു മനുഷ്യനെന്ന രൂപഭാവം കൂടി എം.ടി നല്‍കി. കാമ മോഹ ലോപ ക്രോധ ഭംഗത്തില്‍ മയങ്ങുന്ന സാധാരണക്കാരനായ മനുഷ്യന്‍.. പുത്തൂരംവീട്ടിലെ ആരോമല്‍ ചേകവരേക്കാള്‍ അങ്കപഴറ്റുകളിലും അടവുകളിലും കേന്മനായ ചന്തു. മുറപെണ്ണായ ആര്‍ച്ചയില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പ്രണയചതിയും പതിനെട്ടടവും പയറ്റിതെളിഞ്ഞ  ചേകവന്റെ പതര്‍ച്ചയും എം.ടി ദൃശ്യവല്‍ക്കരിച്ചു. 

എം.ടി കാട്ടിത്തന്നത് ചന്തുവിന്റെ നല്ലവഷങ്ങളാണ്.. മണിയറയിലേക്ക് ക്ഷണിച്ച് കയറ്റിയ മുറപെണ്ണ് മുറമാറ്റി സംസാരിച്ചപ്പോള്‍ അപഹാസ്യനായവന്‍.. ഗുരുവായ അരിങ്ങോടരെ പോലും അരിഞ്ഞുവീഴ്ത്താന്‍ കുതുകാല്‍ വച്ചവന്‍ അങ്ങനെപോകുന്നു ചന്തുവിന്റെ വിശേഷണങ്ങള്‍. എന്നാല്‍ പ്രണയത്തിന് മുന്നില്‍ നിര്‍വികരനായി തോറ്റുകൊടുക്കുന്ന ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോള്‍ മലയാല്‍ള്‍ കണ്ണീര്‍പൊഴിച്ചു. ഇനി വടക്കന്‍പാട്ടാണോ അതോ എം.ടി പറഞ്ഞതാണോ ശെരിയെന്ന് പോലും സംശയിച്ച് നിന്നു. ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ വീരഗാഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. 


ചരിത്രവേഷങ്ങള്‍ ആവര്‍ത്തിക്കപ്പെട്ട നിമിഷങ്ങള്‍

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഒരുക്കിയ പഴശ്ശിരാജയായിരുന്നു ചരിത്രപുരുഷനെ അവിസ്മരണീയമാക്കിയ ഏറ്റവും നല്ല സിനിമയെന്ന് 80കളുടെ ആദ്യ ദശകത്തില്‍ പോലും പരക്കെ വാര്‍ത്ത പടര്‍ന്നു. എന്നാല്‍ എം.ടിയുടെ തിരക്കഥയും മമ്മൂട്ടിയുടെ ചന്തുവിന്റെ ഭാവപകര്‍ച്ചയും ഈ ഭംഗിവാക്കിനെ തിരുത്തി. ചരിത്രപുരുഷറോളില്‍ മമ്മൂട്ടിയോളം അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന മറ്റൊരു നടനും ഇനി ഉണ്ടാകാനും പോകുന്നില്ല. ഇനി ഉണ്ടായാല്‍ ത്ന്നെ അത് അദ്ദേഹത്തിന്റെ വാലില്‍ തൊടാന്‍ പോലും കഴിയില്ലെന്നും തെളിയിച്ചു തന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളസിംഹം കേരളവര്‍മ പഴശ്ശിരാജയുടെ കഥയുമായി എം.ടിയും ഹരിഹരനും വീണ്ടും ഒന്നിച്ചു പഴശ്ശിരാജയായി സാക്ഷാല്‍ മമ്മൂട്ടി തന്നെ. ചരിത്ര പുരുഷന്റെ റോളുകളില്‍ മമ്മൂട്ടിയെ വെ്ല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന മലയാളത്തിന്റെ മാഗ്‌നാ കാര്‍ട്ട കൂടിയായിരുന്നു ഈ ചിത്രം. എം.ടിയും ഹരിഹരനും കൈകോര്‍ത്ത് സിനിമ പുറത്തിറങ്ങിയപ്പോള്‍ ബ്രട്ടീഷ് കോളനി വാഴ്ചക്കെതിരെ സന്ധിയില്ലെതെ പടപെരുതിയ പഴശ്ശി തമ്പുരാനായി മമ്മൂട്ടി അഭിനിയിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ചു.

 

Image result for mamankam mammootty

മാമാങ്കത്തിലെ ചേകവര്‍


മലയാള സിനിമയ്ക്ക് കാതാലായ മാറ്റങ്ങള്‍ വന്നിട്ടും മാറ്റമില്ലാതെ ചരിത്രപുരുഷറോളുകള്‍ മമ്മൂട്ടിയിലേക്ക് വീണ്ടും വീണ്ടും എത്തുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണം നല്‍കി സജീവ് പിള്ളയുടെ തിരക്കഥയിലൊരുങ്ങിയ മാമങ്കവും തൊട്ടുപിറകിലായി സാമൂതിരിയുടെ നാവിക പടത്തലവന്‍ കുഞ്ഞാലിമുരയ്ക്കാറും എത്തുകയാണ്. വള്ളുവനാടിന്റെ സംസ്‌കാരവും ഭൂതകാലവും വിളിച്ചോതുന്ന മാമാങ്കത്തില്‍ 12വര്‍ഷത്തിലൊരപിക്കല്‍ അരങ്ങേറിയിരുന്ന മാമാങ്കം പോരിന്റെ കഥയാണ് പറയുന്നത്. ചാവേര്‍ തലവനായ ചേകവാറായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരും കാത്തിരിക്കുകയാണ്

ശരീര ഭംഗിക്കോ അഭിനയത്തിളക്കത്തിനോ യാതൊരു മങ്ങലും ഏല്‍ക്കാതെ മലയാളത്തിന്റെ മഹാനടനായി നിലകൊള്ളുകയാണ്. നിത്യഹരിതനായ പ്രേംനസീര്‍ മുതല്‍ സത്യന്‍മാഷ് വരെ ഇതേ പ്രായത്തില്‍ ഫീള്‍ഡ് വി്ട്ടിരുന്നു അപ്പോഴും മമ്മൂട്ടി എന്ന മഹാനടന്റെ തട്ട് താണ് തന്നെയാണ് ഇരിക്കുന്നതെങ്കില്‍ എന്തൊരു് അതിശയം ആണ് അദ്ദേഹം എന്ന് ഓര്‍ത്ത് നോക്കുക.

Read more topics: # mamotty ,# mega star,# happy birthday,#
mega star mammotty birthday special report

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES